SWISS-TOWER 24/07/2023

Complaint | പ്രസവ വാര്‍ഡില്‍ കുത്തിവയ്‌പെടുത്ത യുവതികള്‍ക്ക് വിറയലും പനിയും അനുഭവപ്പെട്ടതായി പരാതി; അന്വേഷണം ആരംഭിച്ചു

 


ADVERTISEMENT

തലശ്ശേരി: (www.kvartha.com) ജനറല്‍ ആശുപത്രിയില്‍ പ്രസവ വാര്‍ഡില്‍ കുത്തിവയ്‌പെടുത്ത യുവതികള്‍ക്ക് വിറയലും പനിയും അനുഭവപ്പെട്ടതായി പരാതി. വെള്ളിയാഴ്ച രാത്രിയാണ് ശസ്ത്രക്രിയ പ്രസവം കഴിഞ്ഞ് കൈക്കുഞ്ഞിനോടൊപ്പം കഴിയുന്ന 16 അമ്മമാര്‍ക്കാണ് ഒരേസമയം വിറയലും പനിയും അനുഭവപ്പെട്ടത്.
Aster mims 04/11/2022

വിറയലും പനിയും വന്നതോടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍പോലും കഴിഞ്ഞില്ലെന്ന് യുവതികള്‍ പറഞ്ഞു. സംഭവമറിഞ്ഞതോടെ കൂട്ടിരിപ്പുകാരും മറ്റ് വാര്‍ഡിലുള്ള ആളുകളും പ്രസവവാര്‍ഡില്‍ തടിച്ചുകൂടി.

Complaint | പ്രസവ വാര്‍ഡില്‍ കുത്തിവയ്‌പെടുത്ത യുവതികള്‍ക്ക് വിറയലും പനിയും അനുഭവപ്പെട്ടതായി പരാതി; അന്വേഷണം ആരംഭിച്ചു

 തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടവരുടെ രക്ത സാംപിളുകള്‍ ശേഖരിച്ച് ലാബിലേക്കയച്ചു. കുത്തിവച്ച മരുന്നിന് പഴക്കമുണ്ടോയെന്ന് പരിശോധനക്ക് വിധേയമാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ആശാദേവി പറഞ്ഞു. സംഭവത്തില്‍ ജില്ല മെഡികല്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Keywords:  Thalassery, News, Kerala, Complaint, hospital, Thalassery: Fever in women who are injected; Investigation started.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia