കണ്ണൂര്‍: (www.kvartha.com) തലശേരി-എടക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാലം പണി നടക്കുന്നതിനാല്‍ ഞായറാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും. മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. തൃശൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് (16609), കണ്ണൂര്‍-ഷൊര്‍ണൂര്‍ എക്‌സ്പ്രസ് (06456), കോഴിക്കോട്-കണ്ണൂര്‍ എക്‌സ്പ്രസ് (06481) എന്നിവ ഞായറാഴ്ച ഓടില്ല.
എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് (16305) കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ ഓടില്ല. നാഗര്‍കോവില്‍-മംഗ്‌ളൂറു ഏറനാട് (16606) വടകരക്കും മംഗ്‌ളൂറിനുമിടയില്‍ ഓടില്ല. ചെന്നൈ-മംഗളൂരു എഗ്മോര്‍ (16159), കോയമ്പത്തൂര്‍-മംഗളൂരു എക്‌സ്പ്രസ് (16323) കോഴിക്കോട് യാത്ര അവസാനിപ്പിക്കും.
എറണാകുളം-നിസാമുദ്ദീന്‍ മംഗള (12617) രണ്ട് മണിക്കൂര്‍ വൈകി ഓടും. കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് ഒരുമണിക്കൂര്‍ വൈകി പുറപ്പെടും. കണ്ണൂര്‍-ചെറുവത്തൂര്‍ (06469) എക്‌സ്പ്രസ് സ്‌പെഷ്യല്‍ കണ്ണൂരില്‍ നിന്ന് ഒന്നര മണിക്കൂര്‍ വൈകി രാത്രി ഏഴ് മണിക്കാണ് പുറപ്പെടുക.
Keywords: Kannur, News, Kerala, Train, Cancelled, Thalassery-Edakkad bridge work: 3 trains cancelled.