Rescue | തെലങ്കാന ടണല്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിന് കേരള പോലീസിന്റെ കഡാവര്‍ ഡോഗുകളും

 
Telangana tunnel collapse: Cadaver dogs from Kerala deployed, robotics explored
Telangana tunnel collapse: Cadaver dogs from Kerala deployed, robotics explored

Photo Credit: X/Kaniza Garari

● തുരങ്കത്തില്‍ മണ്ണും ചെളിയും നിറഞ്ഞ നിലയിലാണ്.
● തൊഴിലാളികളെ ജീവനോടെ രക്ഷിക്കാനുള്ള സാധ്യത ഒരു ശതമാനം. 
● വിവിധ ഏജന്‍സികളും രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
● ഫെബ്രുവരി 22 രാവിലെയാണ് തൊഴിലാളികള്‍ കുടുങ്ങിയത്. 

തിരുവനന്തപുരം: (KVARTHA) തെലങ്കാനയിലെ നാഗര്‍ കുര്‍ണൂലില്‍ ടണല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കേരള പോലീസിന്റെ രണ്ട് കഡാവര്‍ ഡോഗുകളൈ അയച്ചു. രണ്ട് പോലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരുമാണ് വ്യാഴാഴ്ച രാവിലെ ഹൈദരാബാദിലേക്ക് പോയത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പോലീസിനോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് കഡാവര്‍ ഡോഗുകളെ വിട്ടുകൊടുത്തത്. 

അപകടം നടന്ന് 11 ദിവസം കഴിഞ്ഞിട്ടും തൊഴിലാളികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തൊഴിലാളികളെ ജീവനോടെ രക്ഷിക്കാനുള്ള സാധ്യത ഒരു ശതമാനമെന്നാണ് തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. തുരങ്കത്തില്‍ മണ്ണും ചെളിയും നിറഞ്ഞ നിലയിലാണ്. കണ്‍വെയര്‍ ബെല്‍റ്റ് പുനഃസ്ഥാപിക്കുന്നതോടെ മണിക്കൂറില്‍ 800 ചെളിയും അവശിഷ്ടങ്ങളും തുരങ്കത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. 

ഫെബ്രുവരി 18നാണ് ടണല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ഫെബ്രുവരി 22 രാവിലെയാണ് തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ രണ്ട് എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെ എട്ട് പേരാണെന്ന് ടണലില്‍ കുടുങ്ങിക്കിടക്കുന്നത്. നാഗര്‍കൂര്‍ണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പ്രൊജക്ടിന്റെ ഭാഗമായ ടണലിലാണ് അപകടമുണ്ടായത്. 

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികള്‍ ടണലില്‍ പ്രവേശിച്ചപ്പോള്‍ ടണലിന്റെ മുകള്‍ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. ടണലിന്റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ 51 തൊഴിലാളികള്‍ ടണലിലുണ്ടായിരുന്നു. ഇതില്‍ 43 പേരെ രക്ഷിച്ചതായി ഭരണകൂടം അറിയിച്ചിരുന്നു. ചില തൊഴിലാളികള്‍ക്ക് പരുക്കേറ്റിരുന്നു.

വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നതിനാല്‍ ടണലിനകത്ത് ജലനിരപ്പ് ഉയരുന്നതാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നത്. തുരങ്കത്തില്‍ മണ്ണും ചെളിയും മീറ്ററുകളോളം ഉയരത്തില്‍ കൂടിക്കിടക്കുകയാണ്. സിമന്റ് പാളികളും പാറക്കെട്ടുകളുമെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. തുരങ്കത്തില്‍ 14 കിലോമീറ്റര്‍ ഉള്ളിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഇത് നീക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 200 ടണ്‍ അവശിഷ്ടങ്ങളും ചളിയും നീക്കം ചെയ്യുക വെല്ലുവിളിയാണ്.

ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ സംഘവും വിവിധ ഏജന്‍സികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ത്യന്‍ ആര്‍മി, നേവി, നാഷണല്‍ ഡിസാസ്റ്റര്‍ വെസ്പോണ്‍സ് ഫോഴ്സ് (എന്‍ഡിആര്‍എഫ്). സ്റ്റേറ്റ് ഡിസാസ്റ്റര്‍ മറപോണ്‍സ് ഫോഴ്സ് (എസ്ഡിആര്‍എഫ്) തുടങ്ങിയ ഏജന്‍സികളും രക്ഷാ പ്രവര്‍ത്തനത്തിനുണ്ട് സാഹചര്യം പരിശോധിക്കാന്‍ നാഷണല്‍ സെന്റര്‍ ഒഫ് സിസ്‌മോളജിയുടെ സഹായം തെലങ്കാന സര്‍ക്കാര്‍ തേടി തുരങ്കനിര്‍മാണത്തില്‍ വിദഗ്ധരായ ബോര്‍ഡര്‍ ഡേഡ്‌സ് ഓര്‍ഗനൈസേഷന്‍്യയും സേവനം തേടിയിരുന്നു. അതിനിടെ മുഴുവന്‍ രക്ഷാപ്രവര്‍ത്തനവും രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് തെലങ്കാന ജലസേചന മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ വാർത്ത എല്ലാവരിലേക്കും ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!

Kerala Police have sent two cadaver dogs to assist in the rescue operations at the tunnel disaster in Nagar Kurnool, Telangana. The dogs and their handlers departed for Hyderabad following a request from the National Disaster Management Authority. Rescue efforts continue for eight trapped workers.

#TelanganaTunnel #RescueOperation #KeralaPolice #CadaverDogs #NDRF #DisasterRelief

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia