SWISS-TOWER 24/07/2023

Teens dangerous stunts | പാലത്തിന് മുകളിലൂടെയുള്ള യുവാക്കളുടെ അഭ്യാസപ്രകടനം: അപകടകരമായ ദൃശ്യങ്ങള്‍ പുറത്ത്

 


ADVERTISEMENT

ആലപ്പുഴ: (www.kvartha) പാലത്തിന് മുകളിലൂടെ യുവാക്കള്‍ അപകടകരമായ അഭ്യാസപ്രകടനം നടത്തുന്ന  ദൃശ്യങ്ങള്‍ പുറത്ത്. വലിയഴിക്കല്‍ പാലത്തിലൂടെയാണ് രണ്ടുപേര്‍ അപകടകരമായ അഭ്യാസപ്രകടനം നടത്തിയത്. 12 മീറ്റര്‍ ഉയരവും 110 മീറ്റര്‍ നീളവുമുള്ള ആര്‍ച് സ്പാനിലൂടെ നടന്ന് കയറിയാണ് യുവാക്കളുടെ സാഹസികത. 

ഇതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നാലു യുവാക്കളില്‍ രണ്ട് പേരാണ് സാഹസിക ദൃശ്യങ്ങളിലുള്ളത്. മറ്റ് രണ്ട് പേര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകത്തുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം.

Teens dangerous stunts | പാലത്തിന് മുകളിലൂടെയുള്ള യുവാക്കളുടെ അഭ്യാസപ്രകടനം: അപകടകരമായ  ദൃശ്യങ്ങള്‍ പുറത്ത്

അതേസമയം, പാലത്തിന് മുകളിലൂടെ സമാനമായ രീതിയില്‍ കഴിഞ്ഞദിവസം യുവാക്കള്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ബൈകില്‍ അഭ്യാസങ്ങള്‍ നടത്തിയ യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യവുമുണ്ട്.
Aster mims 04/11/2022

Keywords:  Teens performed dangerous stunts over bridge: video out, Alappuzha, News, Local News, Police, Video, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia