താനൂര്‍ സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം രാജിവച്ചു

 



താനൂര്‍ സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം രാജിവച്ചു
മലപ്പുറം: താനൂര്‍ സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം രാജിവച്ചു. എന്‍ രാമകൃഷ്ണനാണ്‌ രാജിവച്ചത്. പാര്‍ട്ടിയുടെ തൊഴിലാളി വര്‍ഗ നയവ്യതിയാനങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി.

ഇടതുപക്ഷ ഏകോപന സമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്ന്‌ രാമകൃഷ്ണന്‍ പറഞ്ഞു. ഒമ്പത് വര്‍ഷം താനൂര്‍ ഏരിയാ സെക്രട്ടറിയായിരുന്നു എന്‍ രാമകൃഷ്ണന്‍.

എന്നാല്‍, നിലവില്‍ പാര്‍ട്ടി അംഗം പോലുമല്ല രാമകൃഷ്ണനെന്ന് ഏരിയാ സെക്രട്ടറി ഇ ജയന്‍ പറഞ്ഞു.

English Summery
Tanur CPIM area committee member resigned
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia