ടാങ്കര്‍ ദുരന്തം: ഡ്രൈവര്‍ തമിഴ്നാട് സ്വദേശി

 


ടാങ്കര്‍ ദുരന്തം: ഡ്രൈവര്‍ തമിഴ്നാട് സ്വദേശി
കണ്ണൂര്‍: ചാലയില്‍ ദുരന്തമുണ്ടാക്കിയ ടാങ്കര്‍ ഓടിച്ചിരുന്ന ഡ്രൈവറെ തിരിച്ചറിഞ്ഞു. തമിഴ്നാട് സ്വദേശി കണ്ണയ്യയാണ്‌ ടാങ്കര്‍ ഓടിച്ചിരുന്നത്. അപകടസ്ഥലം പരിശോധിക്കുന്നതിനിടയിലാണ്‌ പോലീസിന്‌ കണ്ണയ്യയുടെ ബാഗ് കിട്ടിയത്. ഇതില്‍ നിന്നും കണ്ണയ്യയുടെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും പോലീസിന്‌ ലഭിച്ചു. ടാങ്കര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞയുടനെ കണ്ണയ്യ സമീപവാസികളോട് വാതകചോര്‍ച്ചയുണ്ടെന്നും എത്രയും വേഗം ഓടി രക്ഷപ്പെടാനും ആവശ്യപ്പെട്ടിരുന്നു. ഓടിക്കൂടിയവരോടും ഇയാള്‍ ടാങ്കര്‍ പൊട്ടിത്തെറിക്കുമെന്ന്‌ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാല്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചതിന്‌ ശേഷം പിന്നീട് കണ്ണയ്യനെ ആരും കണ്ടതായി റിപോര്‍ട്ടില്ല. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അതേസമയം ടാങ്കര്‍ ദുരന്തമുണ്ടാകുന്നതിന്‌ രണ്ട് ദിവസം മുന്‍പ്‌ മറ്റൊരു ഗ്യാസ് ടാങ്കര്‍ ഇതേ ഡിവൈഡറില്‍ തട്ടി അപകടമുണ്ടാക്കിയിരുന്നു. ഈ ടാങ്കര്‍ ഇപ്പോഴും റോഡരികില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. ഡിവൈഡറിനു സമീപത്തെ കുഴിയില്‍ വീഴാതെ വാഹനം രക്ഷിക്കാനുള്ള ശ്രമമാണ്‌ അപകടകാരണമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്. അധികൃതരുടെ അനാസ്ഥയാണ്‌ ഇത്തരം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതെന്നും അവര്‍ ആരോപിച്ചു.

Key Words:Tanker Lorry blast, fire, Kannur, Kerala, Malayalam News, Kvartha, Accident, Burnt, Driver, Identified, Tamilnadu Native, Driver, Gas Tanker, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia