SWISS-TOWER 24/07/2023

ടാങ്കര്‍ ദുരന്തം: ചാല ബൈപാസിലെ ഡിവൈഡര്‍ പൊളിച്ചുമാറ്റി

 


ADVERTISEMENT

ടാങ്കര്‍ ദുരന്തം: ചാല ബൈപാസിലെ ഡിവൈഡര്‍ പൊളിച്ചുമാറ്റി
കണ്ണൂര്‍: രണ്ട് പേരുടെ ജീവനെടുത്ത ടാങ്കര്‍ ദുരന്തത്തിന്‌ മുഖ്യ ഹേതുവായ ചാല ബൈപാസിലെ ഡിവൈഡര്‍ അധികൃതര്‍ പൊളിച്ചുമാറ്റി. ഇന്നലെ അപകടസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ നടപടി. ഇന്നലെ രാത്രിയോടെയാണ് മീഡിയന്‍ പൊളിച്ചുമാറ്റിയത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അല്‍പസമത്തിനകം സംഭവസ്ഥലം സന്ദര്‍ശിക്കും. പരുക്കേറ്റവര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായധനം ഇന്നലെ രാത്രി തന്നെ മന്ത്രി അടൂര്‍ പ്രകാശ് ആശുപത്രിയിലെത്തി വിതരണം ചെയ്തു. അപകടത്തില്‍ പൊള്ളലേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്.

അതേസമയം ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തമിഴ്നാട് സ്വദേശി കണ്ണയ്യയാണ്‌ ടാങ്കര്‍ ഓടിച്ചിരുന്നതെന്ന്‌ തെളിവ് ലഭിച്ചിട്ടുണ്ടെങ്കിലും ഇയാളെക്കുറിച്ച് പോലീസിന്‌ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ടാങ്കര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞയുടനെ കണ്ണയ്യ സമീപവാസികളോട് വാതകചോര്‍ച്ചയുണ്ടെന്നും എത്രയും വേഗം ഓടി രക്ഷപ്പെടാനും ആവശ്യപ്പെട്ടിരുന്നു. ഓടിക്കൂടിയവരോടും ഇയാള്‍ ടാങ്കര്‍ പൊട്ടിത്തെറിക്കുമെന്ന്‌ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാല്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചതിന്‌ ശേഷം പിന്നീട് കണ്ണയ്യനെ ആരും കണ്ടതായി റിപോര്‍ട്ടില്ല.

Key Words: Kerala, Kannur, Chala bypass, Accident, Accidental death, Umman Chandi, Removed, Divider, Thiruvanjoor Radhakrishnan, Visit, Burnt, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia