Accident | കെഎസ്ആര്‍ടിസി ബസിടിച്ച് പരുക്കേറ്റ ബൈക് യാത്രക്കാരന്‍ ചികിത്സയ്ക്കിടെ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (KVARTHA) ആലക്കോട് വായാട്ടുപറമ്പില്‍ കെഎസ്ആര്‍ടിസി ബസും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബാലപുരം നടുവില്‍ വീട്ടില്‍ ടോംസണാ(48)ണ് തിങ്കളാഴ്ച (09.10.2023) പുലര്‍ചെ അഞ്ചുമണിയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജാശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ മോസ്‌കോകവലയിലെ സുകുമാരന്‍ മെഡികല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച(07.10.2023)യായിരുന്നു സംഭവം നടന്നത്. 
Aster mims 04/11/2022

ആലക്കോട് കണ്‍സ്യൂഫര്‍ഫെഡ് മദ്യവില്‍പനശാലയില്‍ നിന്നും മദ്യം വാങ്ങി ബൈകില്‍ വരുന്ന ഇവര്‍ മീന്‍പറ്റി റോഡില്‍ നിന്നും മലയോര ഹൈവെയിലേക്ക് കടക്കുന്നതിനിടെ എതിരെ വന്ന കെഎസ്ആര്‍ടിസി ബസിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഈ സമയം അതുവഴി വന്ന എക്സൈസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്.   

Accident | കെഎസ്ആര്‍ടിസി ബസിടിച്ച് പരുക്കേറ്റ ബൈക് യാത്രക്കാരന്‍ ചികിത്സയ്ക്കിടെ മരിച്ചു

സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫെറോന ദേവാലയത്തില്‍ നടക്കും. വായാട്ടുപറമ്പ് കവലയിലെ നടുവിലെ വീട്ടില്‍ മാത്യു-മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ലെനി, ദിനീഷ്. ഇരുവരും അവിഹാതിരാണ്. സംഭവത്തില്‍ ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. രോഗികളായ മാതാപിതാക്കളുളള കുടുംബത്തിന്റെ ഏക ആശ്രയമാണ് മരണമടഞ്ഞ ടോംസണ്‍.

Keywords: Taliparamba, News, Road Accident, Death, Accident, KSRTC, Bike, Kerala, Police, Bus, Treatment, Medical College, Hospital, Taliparamba: Man died inroad accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia