കണ്ണൂരിലെ ആശുപത്രി രോഗികള്‍ക്ക് ആശ്വാസകരമായി എസ് വൈ എസ് റമദാന് കിച്ചണ്‍
May 13, 2020, 00:42 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 12.05.2020) ഗവ. ജില്ലാ ആശുപത്രിയിലും നഗരത്തിലെ വിവിധ ആശുപത്രികളിലുമായി രോഗികള്‍ക്കും കൂട്ടിരിപ്പുകര്ക്കുമായി നോമ്പ് തുറ ഒരുക്കുന്നതിന് എസ് വൈ എസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പെടുത്തിയ റമദാന് കിച്ചണ്‍ മാതൃകയാവുന്നു. കണ്ണൂര്‍ കാല്‍ടെക്സ് ജംഗ്ഷനിലെ അല്‍ അബ്റാര്‍ സുന്നി കോംപ്ലക്സിലാണ് റമദാന് കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്.ഗവണ്മെന്റ് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത മുഴുവന്‍ രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും കണ്ണൂര്‍ നഗരത്തിലെ പത്തോളം പ്രൈവറ്റ് ആശുപത്രികളിലും, കണ്ണൂരില്‍ വിവിധ കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമാണ് ദിവസേന നോമ്പ് തുറ ഒരുക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാ റമദാനിലും ജില്ലയുടെ പരിസരത്തുള്ള വീടുകളില്‍ നിന്ന് എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാര്‍ ദിവസവും പലഹാരങ്ങള്‍ ശേഖരിച്ചാണ് ആശുപതികളില്‍ നോമ്പ് തുറ സംഘടിപ്പിച്ചിരുന്നത്. ഈ വര്‍ഷം കോവിഡ്- 19 ന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ കാരണം വീടുകള്‍ കേന്ദ്രീകരിച്ചുള്ള സംഭരണം പ്രയാസമായതിനാലാണ് എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റമദാന് കിച്ചണ്‍ ആരംഭിച്ചത്. ലോക്ക്ഡൗണ്‍ കാരണം ഹോട്ടലുകള്‍, കാന്റീന് എന്നിവ അടച്ചിട്ടത് കാരണവും നോമ്പ് തുറക്ക് ആവശ്യക്കാര്‍ ഏറിയതിനാലുമാണ് കിച്ചണ്‍ ആരംഭിക്കാന്‍ സംഘടന തീരുമാനിച്ചത്.
എസ് വൈ എസ് ജില്ലാ സെക്രട്ടറി നിസാര്‍ അതിരകം, കണ്ണൂര്‍ സോണ്‍ പ്രസിഡന്റ് മുസമ്മില്‍ ചൊവ്വ, സാന്ത്വനം കോര്‍ഡിനേറ്റര്‍ റിയാസ് കക്കാട് എന്നിവരുടെ നേതൃത്വത്തില്‍ എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരായ അബൂബക്കര്‍ പാറാല്‍, സ്വാദിഖ് ചൊവ്വ, റാഷിദ് താഴെ ചൊവ്വ, ഹാറൂണ്‍ സിറ്റി, മുഷ്താഖ് ചൊവ്വ, മുദ്ദസിര് താണ, നൗഫല്‍, താജുദ്ദീന്, ലത്വീഫ് കടലായി, ജുനൈദ് സിറ്റി എന്നിവരാണ് പാചകത്തിനും വിതരണത്തിനും നേതൃത്വം നല്‍കുന്നത്.
Keywords : Kannur, Kerala, Corona, COVID19, SYS, News, Ifthar.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.