കണ്ണൂര്‍: (www.kvartha.com 16.02.2020) കണ്ണൂരിലെ അറക്കല്‍ രാജകുടുംബ ചരിത്രം മാനവികതയുടെ പ്രകാശനമാണ്. എല്ലാ ജന വിഭാഗങ്ങളെയും സമഭാവനയോടെ കണ്ട് പരിപാലിച്ചു വന്ന ചരിത്രം ഏറെ ആകര്‍ഷണീയമാണെന്ന് സ്വാമി അഗ്‌നിവേഷ് അഭിപ്രായപ്പെട്ടു.
< !- START disable copy paste -->
കണ്ണൂര്‍ സിറ്റിയിലെ അറക്കല്‍ മ്യൂസിയം, പയ്യാമ്പലം ബീച്ച് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച അദ്ദേഹം വൈകിട്ട് ജില്ലാ കളക്ടര്‍ ടി വി സുഭാഷിനെ സന്ദര്‍ശിക്കുകയും കണ്ണൂരില്‍ കലക്ടര്‍ നേതൃത്വം നല്‍കി കൊണ്ടിരിക്കുന്ന സംസ്‌കാരിക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കരീം ചേലേരി, കണ്ണൂര്‍ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ മുഹമ്മദ് ശിഹാദ്, അശോക് കുമാര്‍ എന്നിവര്‍ സ്വാമി അഗ്‌നിവേശിനെ അനുഗമിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.