പിജെ കുര്യനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: 120 പേരെ പോലീസ് ചോദ്യം ചെയ്തു

 


തിരുവനന്തപുരം: സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് രാജ്യസഭാ ഉപാദ്ധ്യക്ഷനായ പിജെ കുര്യനെതിരെ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റിംഗ് നടത്തിയ കേസില്‍ പോലീസ് 120 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അഭിഭാഷകയും കോണ്‍ഗ്രസ് വനിതാ നേതാവുമായ ബിന്ദു കൃഷ്ണയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പിജെ കുര്യനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: 120 പേരെ പോലീസ് ചോദ്യം ചെയ്തുസൂര്യനെല്ലി കേസില്‍ കുര്യനെ പിന്തുണച്ചതുമൂലം തന്നെ ലക്ഷ്യമിട്ട് ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റിംഗുകള്‍ നടത്തുന്നുവെന്നായിരുന്നു ബിന്ദുകൃഷ്ണയുടെ പരാതി.

1996ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂര്യനെല്ലി സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി 42 പേര്‍ ചേര്‍ന്ന് 40 ദിവസത്തോളം പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതികളില്‍ പിജെ കുര്യനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

SUMMERY: Thiruvananthapuram: In Kerala, 120 people have been questioned by the police in Thiruvananthapuram and nearby areas for posting allegedly obscene Facebook posts about Congress leader PJ Kurien and the Suryanelli rape case.

Keywords: Kerala news, Thiruvananthapuram, Kerala, 120 people, Questioned, Police, Nearby areas, Posting, Allegedly, Obscene Facebook posts, Congress leader, PJ Kurien, Suryanelli rape case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia