Allegation | ഒരു കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെയാണോ ഏല്‍പ്പിക്കുന്നത്? അന്വേഷണം അടുത്ത പൂരം വരെ നീട്ടരുത്; തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സുരേഷ് ഗോപി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം
● പരാതി വന്നത് ഒരു കള്ളന് നേരെ
കോഴിക്കോട്: (KVARTHA) തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അന്വേഷണം അടുത്ത പൂരം വരെ നീട്ടി കൊണ്ടു പോകരുതെന്ന് പറഞ്ഞ മന്ത്രി ഒരു കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെയാണോ ഏല്‍പ്പിക്കുന്നതെന്ന് പരിഹാസ രൂപേണ ചോദിച്ചു. കോഴിക്കോട് പിഎം വിശ്വകര്‍മ സ്‌കീം സര്‍ട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി.
രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഒരു കള്ളന് നേരെയാണ് പരാതി വന്നത്. എന്നാല്‍ കള്ളന്മാരുടെ കൂട്ടത്തിലെ മികച്ച കള്ളനെയാണ് അന്വേഷണം ഏല്‍പ്പിക്കുന്നത്. പൊലീസിന് നേരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ജഡ് ജിയെ കൊണ്ടോ വിരമിച്ച ജസ്റ്റിസിനെ കൊണ്ടോ അന്വേഷിക്കണം. സത്യം മൂടിവയ്ക്കില്ല എന്നുറപ്പുള്ള അന്വേഷണം വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.
#ThrissurPooram, #SureshGopi, #KeralaPolitics, #Investigation
