Sunny Joseph | ഹൈസ്‌കൂള്‍ ഉര്‍ദു അധ്യാപക പരിശീലന കോഴ്‌സായ ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എജ്യുകേഷന്‍ പരിഷ്‌കരിക്കാന്‍ വേണ്ടി നിര്‍ത്തലാക്കിയത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് സണ്ണി ജോസഫ് എംഎല്‍എ
Jul 23, 2023, 12:06 IST
കണ്ണൂര്‍: (www.kvartha.com) ഹൈസ്‌കൂള്‍ ഉര്‍ദു അധ്യാപക പരിശീലന കോഴ്‌സായ ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എജ്യുകേഷന്‍ പരിഷ്‌കരിക്കാന്‍ വേണ്ടി നിര്‍ത്തലാക്കിയത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് സണ്ണി ജോസഫ് എംഎല്‍എ. കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് മുന്നില്‍ കേരള ഉര്‍ദു ടീചേഴ്‌സ് അസോസിയേഷന്‍ (KSTU) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍ത്തി വച്ച ഉര്‍ദു ഡിഎല്‍ഇഡി കോഴ്‌സ് പുന:സ്ഥാപിക്കുക, ഗവണ്‍മെന്റ് തലത്തില്‍ ഉര്‍ദു ബി എഡ് കോഴ്‌സിന് സീറ്റുകള്‍ അനുവദിക്കുക, ഹയര്‍ സെകന്‍ഡറിയില്‍ ഉര്‍ദു ഭാഷ പഠിക്കാനുള്ള അവസരം നല്‍കുക, ഒഴിഞ്ഞു കിടക്കുന്ന ഉര്‍ദു അധ്യാപക തസ്തികകള്‍ നികത്താന്‍ ഉടന്‍ പിഎസ്‌സി വിളിക്കുക, ഒന്നാംതരം മുതല്‍ ഉര്‍ദു പഠനം ആരംഭിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, സര്‍വിസിലുള്ള അധ്യാപകരെ കെ-ടെറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കുക, പാര്‍ട്ട് ടൈം അധ്യാപകരുടെ സര്‍വിസ് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ഭാഷാധ്യാപകര്‍ക്ക് പ്രധാനാധ്യാപക തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
കേരള ഉര്‍ദു ടീചേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ ഫൈറോസ അധ്യക്ഷനായി. സംസ്ഥാന സെക്രടറി സിവികെ റിയാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് യുകെ നാസര്‍, ജില്ലാ സെക്ര'റി കെഎ ശറഫുദ്ദീന്‍, സിവികെ റാശിദ്, കെ പി റിയാസ്, എം കെ സുഹൈല്‍, ടി വി അന്‍സാര്‍ സംസാരിച്ചു.
Keywords: Kannur, News, Sunny Joseph, MLA, Sunny Joseph MLA about reforms of Diploma in Language Education.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.