ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും
Nov 21, 2019, 10:55 IST
കൊല്ലം: (www.kvartha.com 21.11.2019) അഞ്ചലില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. വീട്ടിലെ കിടപ്പുമുറിയിലാണ് അഞ്ചല്‍ നെട്ടയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ ബന്ധുവായ ഒരാള്‍ തന്നെ ഉപദ്രവിച്ചതായി പെണ്‍കുട്ടി പറഞ്ഞിരുന്നു.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തിയപ്പോള്‍ പെണ്‍കുട്ടി മൊഴി നല്‍കിയില്ല. സംഭവത്തിനു ശേഷമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാരും മുന്നിട്ടിറങ്ങിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kollam, News, Kerala, Student, Death, Suicide, Police, Enquiry, Student suicide In kollam; Relatives and locals allege mystery behind the death

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.