ADVERTISEMENT
കുമ്പള: (www.kvartha.com 30.04.2021) വിദ്യാര്‍ഥിനി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുമരിച്ച നിലയില്‍. ആരിക്കാടി കടവത്ത് ഗേറ്റിനടുത്ത് താമസിക്കുന്ന പത്മനാഭന്- വിമല ദമ്പതികളുടെ മകള്‍ അഷ്മിത (15) ആണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണുമരിച്ചത്.
വ്യാഴാഴ്ച എസ് എസ് എല്‍ സി അവസാന പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി ഉച്ചതിരിഞ്ഞ് കുടവുമായി കിണറിനരികിലേക്ക് പോയിരുന്നു. കുട്ടിയെ ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ വീണതായി കണ്ടെത്തിയത്. കുമ്പള ഹയര്‍ സെകന്‍ഡറി സ്കൂള്‍ പത്താംതരം വിദ്യാര്‍ഥിനിയാണ്.
Keywords: News, Kerala, Death, Found Dead, Well, Student, Student found dead in well
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

