Accident | ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി സ്‌റ്റെപ്പില്‍ നിന്നും തെറിച്ചുവീണു; ജീവനക്കാരോട് ക്ഷുഭിതരായി പ്രദേശവാസികള്‍


● അപകടത്തിന് കാരണം പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ വാഹനം മുന്നോട്ടെടുത്തത്
● കുട്ടികളുമായുള്ള ഇത്തരം അപകട യാത്ര പതിവാണെന്ന് ദൃക് സാക്ഷികള്‍
കോഴിക്കോട്: (KVARTHA) ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി സ്‌റ്റെപ്പില്‍ നിന്നും തെറിച്ചുവീണു. പേരാമ്പ്ര മുളിയങ്ങലില്‍ ബുധനാഴ്ച രാവിലെ ഒന്‍പതരയോടെയാണു സംഭവം. രാവിലെ പൊതുവെ ജോലിക്ക് പോകുന്നവരും കുട്ടികളുമൊക്കെ ഉള്ളതിനാല്‍ തിരക്ക് കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ബസില്‍ കയറിയ വിദ്യാര്‍ഥിക്ക് സ്റ്റെപ്പിലാണ് കാല്‍ ചവിട്ടാനായത്.
പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ ബസ് മുന്നോട്ടെടുത്തു. ഇതോടെ പിടിവിട്ട വിദ്യാര്‍ഥി താഴേക്ക് വീഴുകയായിരുന്നു. ചുമലില്‍ ബാഗ് ഉണ്ടായിരുന്നതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
സംഭവത്തിന് പിന്നാലെ ബസ് ജീവനക്കാരോട് പ്രദേശവാസികള്‍ ക്ഷുഭിതരായി. പ്രദേശത്ത് വിദ്യാര്‍ഥികളുമായി ബസ് അപകടകരമായി യാത്ര ചെയ്യുന്നത് പതിവാണെന്ന് ഇവര്‍ ആരോപിക്കുന്നു.
#Kozhikode #busaccident #studentsafety #keralanews