കടവത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Jul 23, 2021, 09:30 IST
കോഴിക്കോട്: (www.kvartha.com 23.07.2021) നാദാപുരം കടവത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കോണോന്നുമ്മല്‍ റഫീഖ്-താഹിറ ദമ്പതികളുടെ മകന്‍ മുബഷീര്‍ (17) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകുന്നേരം ആറ്റുപുറത്തെ എസി കെട്ടിടനടുത്ത് വച്ചാണ് സംഭവം.
ഫയര്‍ ആന്റ് റെസ്‌ക്യു ഫോഴ്‌സും പരിസരവാസികളും ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും മുബഷീറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് വാണിമേലില്‍ നിന്ന് എത്തിയ പ്രത്യേക മുങ്ങല്‍ വിദഗ്ദരും നാദാപുരം ജനകീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളും രാത്രി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. പരിങ്ങത്തൂര്‍ എന്‍ എ എം ഹയര്‍ സെകെന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് മുബഷീര്‍. സഹോദരങ്ങള്‍: മുഹമ്മദ്, മുഹാദ്.
Keywords: Kozhikode, News, Kerala, Death, Found Dead, Student, Drowned, Student drowned in river
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.