ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: 'മരണത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു', തെളിവായി നോട്ടുബുക്ക് കണ്ടെടുത്തു

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 04.06.2020) വളാഞ്ചേരിയില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്തതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെളിവായി നോട്ടുബുക്ക് കണ്ടെടുത്തു. മരണത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു എന്ന് ദേവിക എഴുതിയിരിക്കുന്ന നോട്ടുബുക്കാണ് അന്വേഷണസംഘം കണ്ടെടുത്തത്. ദേവികയുടെ മരണം സംബന്ധിച്ച മൊഴി മാതാപിതാക്കള്‍ അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു.

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തതാണ് ആത്മഹത്യക്ക് കാരണമെന്നും വേറെ കാരണമെന്നും ഇല്ലെന്നും മാതാപിതാക്കള്‍ മൊഴി നല്‍കി. തിരൂര്‍ ഡിവൈഎസ്പി പി കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ അന്വേഷണ സംഘമാണ് ദേവികയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്. ദേവികയുടെ ബന്ധുക്കളില്‍ നിന്നും സംഘം മൊഴിയെടുത്തു. ദേവികയുടേത്ത് ആത്മഹത്യയാണെന്ന പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.

ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: 'മരണത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു', തെളിവായി നോട്ടുബുക്ക് കണ്ടെടുത്തു

Keywords:  Malappuram, News, Kerala, Suicide, Student, Enquiry, Student committed suicide; Notebook found as evidence
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia