വിളപ്പില്‍ശാലയില്‍ അതീവ സുരക്ഷ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിളപ്പില്‍ശാലയില്‍ അതീവ സുരക്ഷ
തിരുവനന്തപുരം: വിളപ്പില്‍ശാല മലിന ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തി. പ്ലാന്റ് സ്ഥാപിക്കാനുള്ള യന്ത്രസാമഗ്രികള്‍ വിളപ്പില്‍ ശാലയില്‍ വെള്ളിയാഴ്ചയെത്തും. എന്നാല്‍ ജീവന്‍ കൊടുത്തും സര്‍ക്കാര്‍ നീക്കത്തെ തടയുമെന്ന സംയുക്ത സമര സമിതിയുടെ തീരുമാനം നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് 2000ത്തിലേറെ പോലീസുകാരെയാണ്‌ വിന്യസിച്ചിരിക്കുന്നത്.

വ്യാഴാഴ്ച നിരോധനാജ്ഞ ലംഘിച്ച സംയുക്ത സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധസൂചകമായി റോഡില്‍ പൊങ്കാലയിടുകയും യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. പ്ലാന്റ് സ്ഥാപിക്കാനുള്ള യന്ത്രസാമഗ്രികള്‍ വിളപ്പില്‍ശാലയിലേക്ക് കൊണ്ടുപോകണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ്‌ പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

English Summery
Strong security in Vilapilsala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia