കള്ളവോടിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടികാറാം മീണ

 


തിരുവനന്തപുരം: (www.kvartha.com 23.02.2021) നിയമസഭ തെരഞ്ഞെടുപ്പില്‍ കള്ളവോടിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടികാറാം മീണ. മലബാറില്‍ കള്ളവോട്ട് പാരമ്പര്യമുള്ളതിനാല്‍ കേന്ദ്ര സേനാവിന്യാസം ശക്തമാക്കും. ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികളെ മാറ്റി നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ടികള്‍ തയ്യാറാകേണ്ടി വരുമെന്നും നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്‌ന ബാധിത ബൂത്തുകളുടെയടക്കം പട്ടിക തയ്യാറാക്കി. മലബാറില്‍ കള്ളവോട് പാരമ്പര്യമുള്ളതിനാല്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കും. 25 കമ്പനി കേന്ദ്രസേന മറ്റന്നാള്‍ കേരളത്തിലെത്തും. ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ത്ഥികള്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കണം. ഇതോടൊപ്പം ഇവര്‍ക്ക് പകരം എന്ത് കൊണ്ട് മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഇല്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് കമ്മീഷന്‍ ഔദ്യോഗികമായി ചോദിക്കും. ഇതിനായി പ്രത്യേക ഫോറം നല്‍കും.

കള്ളവോടിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടികാറാം മീണ

ചിലയിടങ്ങളില്‍ പോളിംഗ് ഏജന്റുമാര്‍ ഇല്ലാത്ത അവസ്ഥയുണ്ട്. കള്ളവോട് തടയാന്‍ പോളിംഗ് ഏജന്റുമാര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കും. എല്ലാ ബൂത്തിലും പോളിംഗ് ഏജന്റുമാര്‍ നിര്‍ബന്ധമായും ഉണ്ടാകണം. 15730 അധിക ബൂത്തുകള്‍ വേണ്ടി വരും. പ്രധാന ബൂത്തുകളുടെ 200 മീറ്റര്‍ പരിധിയില്‍ താല്‍ക്കാലിക ബൂത്തുകള്‍ ക്രമീകരിക്കും. ടീകാറാം മീണ ആദ്യ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords:  Thiruvananthapuram, News, Election, Kerala, Strict action, Fraudulent voting, Chief Electoral Officer, Tikaram Meena, Strict action will be taken against fraudulent voting: Chief Electoral Officer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia