SWISS-TOWER 24/07/2023

ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരനായ കെ എസ് ആര്‍ ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്നും പുറത്താക്കി

 


കണ്ണൂര്‍: (www.kvartha.com 03.12.2016) മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരനെന്ന് കണ്ട കെ എസ് ആര്‍ ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്നും പുറത്താക്കി. തലശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ സി ഹരീന്ദ്രനെയാണ് സര്‍വീസില്‍ നിന്നും പുറത്താക്കി കെ എസ് ആര്‍ ടി സി എം ഡി ഉത്തരവ് പുറത്തിറക്കിയത്.

ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരനായ കെ എസ് ആര്‍ ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്നും പുറത്താക്കി

2013 ഒക്ടോബര്‍ 27 നാണ് സംഭവം നടന്നത്. കണ്ണൂരില്‍ കേരളാ പോലീസിന്റെ ആനുവല്‍ അത്‌ലറ്റിക് മീറ്റ് സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകര്‍ന്ന് ഉമ്മന്‍ ചാണ്ടിക്ക് പരിക്കേറ്റിരുന്നു.

സംഭവം നടക്കുമ്പോള്‍ തലശ്ശേരി ഡിപ്പോയില്‍ കണ്ടക്ടറായിരുന്നു ഹരീന്ദ്രന്‍. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായിരുന്ന ഹരീന്ദ്രനെ അന്ന് സസ്‌പെന്റ് ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയായി കുറ്റക്കാരനാണെന്ന് കണ്ടതോടെയാണ് സര്‍വീസില്‍ നിന്നും പുറത്താക്കിയത്.

Keywords : Stone Pelting, Oommen Chandy, Case, Accused, KSRTC, Kannur, Kerala, Dismiss, Stone pelting against Oommen Chandy; KSRTC conductor terminated
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia