ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 06.03.2021) തലശ്ശേരി ഉക്കണ്ടന്‍ പീടിയക്കടുത്ത് അയ്യത്താന്‍ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെടുത്തു. ബോബ് നിര്‍മാണത്തിനായുള്ള 13 സ്റ്റീല്‍ കണ്ടെയ്നര്‍, വെടിമരുന്ന്, എന്നിവയും കണ്ടെത്തി. പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ ആയുധ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.
തലശ്ശേരി ഇന്‍സ്പെക്ടര്‍ ശ്രീ ഗോപകുമാര്‍ നേതൃത്വത്തില്‍ തലശ്ശേരി പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ അഷറഫ് ബോംബ് സ്ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ആയുധ പരിശോധനയില്‍ പങ്കെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kannur, News, Kerala, Police, Case, Bomb, Seized, Steel bomb seized in Kannur
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

