Education Loan | അകാഡമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല, വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ആവര്‍ത്തിക്കരുതെന്നും സംസ്ഥാന ന്യൂനപക്ഷ കമീഷന്‍

തിരുവനന്തപുരം: (KVARTHA) അകാഡമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റശീദ്. ഇങ്ങനെ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകള്‍ ആവര്‍ത്തിക്കരുത്. കേരളാ ഗ്രാമീണ ബാങ്ക് കരുവഞ്ചാല്‍ ശാഖാ മാനേജര്‍ക്കെതിരെ വെള്ളാട് കളരിക്കല്‍ വീട്ടില്‍ കെ ജെ ടൈറ്റസ് നല്‍കിയ പരാതിയിലാണ് കമീഷന്‍ നിര്‍ദേശം നല്‍കിയത്. 

മാര്‍ക് മാനദണ്ഡമാക്കി മകള്‍ക്ക് ഗ്രാമീണ ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരെയാണ് ടൈറ്റസ് കമീഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കമീഷന്‍ പരാതി പരിഗണിക്കുകയും ബാങ്ക് ശാഖാ മാനേജരില്‍ നിന്നും വിശദീകരണം തേടുകയും ചെയ്തു. 60 ശതമാനം മാര്‍കില്ലാത്തതിനാല്‍ വായ്പ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ബാങ്കിന്റെ മറുപടി നല്‍കിയത്. ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളിലും സംസ്ഥാനത്തിനകത്തുമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ അപേക്ഷകളില്‍ നിയമപരമല്ലാത്ത തീരുമാനം ബാങ്ക് കൈക്കൊണ്ടതായി കമീഷന്‍ നിരീക്ഷിച്ചു. 

Education Loan | അകാഡമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല, വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ആവര്‍ത്തിക്കരുതെന്നും സംസ്ഥാന ന്യൂനപക്ഷ കമീഷന്‍

പ്രവേശനം നല്‍കാന്‍ ഒരു സ്ഥാപനം തീരുമാനിച്ചാല്‍ അതിനെ അടിസ്ഥാനമാക്കിയാണ് ബാങ്ക് വായ്പ അനുവദിക്കേണ്ടതെന്നും മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും നിര്‍ദേശിച്ചു. അര്‍ഹതയുള്ള കുട്ടികള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കണമെന്നുമുള്ള നിര്‍ദേശത്തോടെ പരാതി തീര്‍പ്പാക്കുകയും ചെയ്തു. എച് എസ് എ അറബിക് തസ്തിക സംബന്ധിച്ച് എന്‍ സി എ ഒഴിവുകള്‍ നോടിഫൈ ചെയ്യണമെന്നാവശ്യപ്പെട്ട് കക്കാട് കാരശ്ശേരി കക്കാടന്‍ ചാലില്‍ അഹ് മദ് നിസാര്‍ നല്‍കിയ പരാതിയില്‍ പരാതിക്കാരന്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിച്ച് പുതിയ നോടിഫികേഷന്‍ നടത്തിയതായി പി എസ് സി അറിയിച്ചതിനെ തുടര്‍ന്ന് പരാതി തീര്‍പ്പാക്കി.

Education Loan | അകാഡമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല, വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ആവര്‍ത്തിക്കരുതെന്നും സംസ്ഥാന ന്യൂനപക്ഷ കമീഷന്‍

അതേസമയം 2012ല്‍ കൃഷി ആവശ്യത്തിനായി സര്‍കാര്‍ അനുവദിച്ച ഭൂമി പോക്ക് വരവ് ചെയ്ത് നല്‍കണമെന്നാവശ്യപ്പെട്ട് അയിപ്ര സ്വദേശി ടി ആര്‍ അബ്ദുല്ല നല്‍കിയ പരാതിയില്‍ ഭൂമി ഇ എഫ് എല്‍ പട്ടികയില്‍ പെട്ടതാണെന്ന ഫോറസ്റ്റ് റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് ട്രിബ്യൂണലിനെ സമീപിക്കാന്‍ കമീഷന്‍ നിര്‍ദേശം നല്‍കി. ട്രിബ്യൂണലില്‍ പരാതി നേരിട്ട് നല്‍കാമെന്ന പരാതിക്കാരുടെ മറുപടിയെ തുടര്‍ന്ന് കമീഷന്‍ പരാതി തീര്‍പ്പാക്കി.

Education Loan | അകാഡമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല, വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ആവര്‍ത്തിക്കരുതെന്നും സംസ്ഥാന ന്യൂനപക്ഷ കമീഷന്‍

പാനൂര്‍ സ്വദേശി റൂബിനക്കും കുടുംബത്തിനും സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. കേരളത്തില്‍ നാടക അവതരണത്തിന് അനുമതിയില്ലെന്ന് കാട്ടി ഫരീദാബാദ് സ്വദേശി സാബു ഇടിക്കുള നല്‍കിയ പരാതിയില്‍ പൊലീസ് അധികാരികളില്‍ നിന്നും വിശദീകരണം തേടി. തുടര്‍ന്ന് കേരളം ആവിഷ്‌കാര സ്വാതന്ത്യം അനുവദിക്കുന്ന സംസ്ഥാനമാണെന്നും നാടകം അവതരിപ്പിക്കുന്നതില്‍ മറ്റ് ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നുമുള്ള റിപോര്‍ടിന്മേല്‍ കമീഷന്‍ പരാതി തീര്‍പ്പാക്കി.

Education Loan | അകാഡമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല, വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ആവര്‍ത്തിക്കരുതെന്നും സംസ്ഥാന ന്യൂനപക്ഷ കമീഷന്‍

13 പരാതികളാണ് കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സിറ്റിംഗില്‍ കമീഷന്‍ പരിഗണിച്ചത്. എട്ട് പരാതികള്‍ തീര്‍പ്പാക്കി. സിറ്റിങില്‍ കമീഷന്‍ അധ്യക്ഷന്‍ അഡ്വ. എ എ റശീദ്, അംഗങ്ങളായ പി റോസ, എ സൈഫുദീന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Complaint, Police, Children, Students, Mark, State Minorities Commission, Education, Loan, Education Loan, Bank.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia