ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പിറവം ഉപതെരഞ്ഞെടുപ്പിന് ശേഷം അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി. തീയതി പിന്നീടു പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനം മാര്‍ച്ച് 1ന് തന്നെ വിളിച്ച് ചേര്‍ക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും മാറ്റമുണ്ടാകില്ല. മന്ത്രിസഭാ യോഗം വീണ്ടും ചേര്‍ന്ന് പുതിയ ശുപാര്‍ശകള്‍ ഗവര്‍ണറെ അറിയിക്കും. നേരത്തെ മാര്‍ച്ച് 9ന് ബജറ്റ് അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പെരുമാറ്റച്ചട്ടത്തെ മാനിച്ചു കൊണ്ടായിരിക്കും ബജറ്റ് ചര്‍ച്ചകളെന്നും ധനമന്ത്രി പറഞ്ഞു. മാര്‍ച്ച് 18നാണ് പിറവം ഉപതെരഞ്ഞെടുപ്പ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകുന്ന സാഹചര്യത്തിലാണ് ബജറ്റ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
Keywords: Budget, K.M.Mani, Thiruvananthapuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

