സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ 6100 അപ്രന്റിസ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂലൈ 26

 


തിരുവന്തപുരം: (www.kvartha.com 19.07.2021) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (എസ്ബിഐ) 6100 അപ്രന്റിസ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 75 ഒഴിവുകളും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 290 ഒഴിവുകളുമുണ്ട്. അതേസമയം ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. അപ്രന്റിസ് ട്രെയിനിങിന്റെ പരീക്ഷയ്ക്ക് ഒരുതവണ മാത്രമാണ് പങ്കെടുക്കാനാകുക. 

മുമ്പ് പരിശീലനം ലഭിച്ചവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാനാകില്ല. യോഗ്യ: അംഗീകൃത ബിരുദം. 2020 ഒക്ടോബര്‍ 31 വെച്ചാണ് യോഗ്യത കണക്കാക്കുന്നത്. 20-28 വയസ് പ്രായപരിധി. 2020 ഒക്ടോബര്‍ 31 വെച്ചാണ് പ്രായം കണക്കാക്കുന്നത്. 1992 നവംബര്‍ ഒന്നിനും 2000 ഒക്ടോബര്‍ 31നും ഇടയില്‍ ജനിച്ചവരാകണം. രണ്ടുതീയതികളും ഉള്‍പെടെ. 15,000 രൂപ. അപ്രന്റിസുകള്‍ക്ക് മറ്റ് അലവന്‍സും ആനുകൂല്യങ്ങളും ലഭിക്കില്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ 6100 അപ്രന്റിസ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂലൈ 26


ഓണ്‍ലൈന്‍ പരീക്ഷയുടെയും പ്രാദേശികഭാഷാ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പ്രാദേശികഭാഷ പഠിച്ചതായുള്ള 10 അല്ലെങ്കില്‍ +2 സെര്‍ടിഫികെറ്റ് ഹാജരാക്കുന്നവര്‍ക്ക് പ്രാദേശികഭാഷാ ടെസ്റ്റില്‍ നിന്ന് ഒഴിവാകാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിശ്ചിത മെഡികല്‍ യോഗ്യതയുണ്ടായിരിക്കണം. ഓണ്‍ലൈന്‍ പരീക്ഷയില്‍ ജനറല്‍/ഫിനാന്‍ഷ്യല്‍ അവയര്‍നസ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി ആന്‍ഡ് കംപ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളില്‍ നിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. 100 മാര്‍കിന്റെ ഒരുമണിക്കൂറാണ് പരീക്ഷ. 

ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷാകേന്ദ്രം. ലക്ഷദ്വീപില്‍ കവരത്തി പരീക്ഷാകേന്ദ്രമാണ്. വിവരങ്ങള്‍ക്ക്: www.sbi.co.in കാണുക. അവസാന തീയതി: ജൂലൈ 26.

Keywords:  Thiruvananthapuram, News, Kerala, Job, Application, Bank, SBI, State Bank of India invites applications for 6100 Apprentice posts
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia