സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ഉപദേശകസമിതി അംഗം അമേരിക്കന്‍ വാണിജ്യ വകുപ്പിന്റെ തലപ്പത്ത്
Oct 8, 2013, 11:02 IST
കൊച്ചി: അമേരിക്കയുടെ വാണിജ്യവകുപ്പിന്റെ തലപ്പത്ത് അരുണ്‍ എം. കുമാര്‍ നിയോഗിക്കപ്പെട്ടത് കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് പ്രതീക്ഷ. കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ഉപദേശക സമിതി അംഗമാണ് അദ്ദേഹം. യു.എസ് ആന്‍ഡ് കൊമേഴ്‌സ്യല്‍ സര്‍വീസ് ഇന്റര്‍നാഷണല്‍ ട്രേഡ് അഡ്മിനിസ്‌ട്രേഷനില്‍ അസിസ്റ്റന്റ് സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായാണ് അരുണ്‍കുമാറിനെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വെള്ളിയാഴ്ച നാമനിര്‍ദേശം ചെയ്തത്. നിയമനത്തെ സ്റ്റാര്‍ട്ടപ് വില്ലേജ് സ്വാഗതം ചെയ്തു.
കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെ.പി.എം.ജിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും പാര്‍ട്ണറുമാണ് അരുണ്‍കുമാര്‍. മലയാളിയായ ഇദ്ദേഹം 2012 ഏപ്രിലില്‍ ഇന്ത്യയിലെ ആദ്യ ടെലികോം ബിസിനസ് ഇന്‍കുബേറ്ററായ സ്റ്റാര്‍ട്ടപ്പ് വില്ലേജ് തുടങ്ങിയപ്പോള്‍ മുതല്‍ ഉപദേശക സമിതി അംഗമാണ്. ഇന്‍ഫോസിസിന്റെ ക്രിസ് ഗോപാലകൃഷ്ണന്‍, ശാസ്ത്ര സാങ്കേതിക വകുപ്പിലെ ഡോ. എച്ച്.കെ. മിത്തല്‍, നാസ്‌കോം മുന്‍ പ്രസിഡന്റ് കിരണ്‍ കാര്‍ണിക് എന്നിവരാണ് ഉപദേശകസമിതിയിലെ മറ്റ് അംഗങ്ങള്‍.
സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥി സംരഭക നയം പ്രഖ്യാപിച്ച എമര്‍ജിംഗ് കേരള ആഗോള സംഗമത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ യുവ സംരംഭകരെ സിലിക്കണ്‍ വാലിയുമായി ബന്ധിപ്പിക്കുന്നതിന് വേണ്ട സഹായങ്ങള്‍ നല്‍കാമെന്ന് അരുണ്‍ കുമാര്‍ സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഏറെ അംഗീകരിക്കപ്പെടുന്ന ഒരു സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട അരുണ്‍കുമാറിനെ സ്റ്റാര്‍ട്ടപ്പ് ടീം അഭിനന്ദിക്കുന്നതായും അദ്ദേഹത്തിന്റെ പിന്തുണയും ഉപദേശവും തങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായതായും സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. സിലിക്കണ്‍വാലിയും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും തമ്മിലുള്ള ബന്ധം സുദൃഢമാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് അദ്ദേഹത്തിന്റെ നാമനിര്‍ദേശം കരുത്തുപകരുമെന്നും യുവസംരംഭകര്‍ക്ക് ഇത് ആഗോളതലത്തില്‍ ഗുണം ചെയ്യുമെന്നും സഞ്ജയ് പറഞ്ഞു.
ബിസിനസ് മാനേജര്‍, തന്ത്രജ്ഞന്‍, കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ വര്‍ഷങ്ങള്‍ നീണ്ട വിജയകരമായ ഔദ്യോഗികകാലഘട്ടത്തില്‍ അനവധി സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകര്‍ക്ക് ഉപദേശകനായും വിജയകരമായ പല സംരംഭകത്വങ്ങളുടെയും നിക്ഷേപകനായും അരുണ്‍ കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അരുണ്‍കുമാറുമായുള്ള ബന്ധം വളരെ അഭിമാനകരമായ ഒന്നാണെന്നും അദ്ദേഹത്തില്‍ നിന്ന് ലഭിച്ച പിന്തുണ വിലമതിക്കാനാകാത്തതാണെന്നും സ്റ്റാര്‍ട്ടപ്പ് വില്ലേജ് സി.ഇ.ഒ സിജോ കുരുവിള ജോര്‍ജ് പറഞ്ഞു. പുതിയ സ്ഥാനത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്ന് സിജോ ആശംസിച്ചു.
Keywords : Kochi, America, Kerala, Start up village, Arun Kumar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെ.പി.എം.ജിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും പാര്‍ട്ണറുമാണ് അരുണ്‍കുമാര്‍. മലയാളിയായ ഇദ്ദേഹം 2012 ഏപ്രിലില്‍ ഇന്ത്യയിലെ ആദ്യ ടെലികോം ബിസിനസ് ഇന്‍കുബേറ്ററായ സ്റ്റാര്‍ട്ടപ്പ് വില്ലേജ് തുടങ്ങിയപ്പോള്‍ മുതല്‍ ഉപദേശക സമിതി അംഗമാണ്. ഇന്‍ഫോസിസിന്റെ ക്രിസ് ഗോപാലകൃഷ്ണന്‍, ശാസ്ത്ര സാങ്കേതിക വകുപ്പിലെ ഡോ. എച്ച്.കെ. മിത്തല്‍, നാസ്‌കോം മുന്‍ പ്രസിഡന്റ് കിരണ്‍ കാര്‍ണിക് എന്നിവരാണ് ഉപദേശകസമിതിയിലെ മറ്റ് അംഗങ്ങള്‍.
സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥി സംരഭക നയം പ്രഖ്യാപിച്ച എമര്‍ജിംഗ് കേരള ആഗോള സംഗമത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ യുവ സംരംഭകരെ സിലിക്കണ്‍ വാലിയുമായി ബന്ധിപ്പിക്കുന്നതിന് വേണ്ട സഹായങ്ങള്‍ നല്‍കാമെന്ന് അരുണ്‍ കുമാര്‍ സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഏറെ അംഗീകരിക്കപ്പെടുന്ന ഒരു സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട അരുണ്‍കുമാറിനെ സ്റ്റാര്‍ട്ടപ്പ് ടീം അഭിനന്ദിക്കുന്നതായും അദ്ദേഹത്തിന്റെ പിന്തുണയും ഉപദേശവും തങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായതായും സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. സിലിക്കണ്‍വാലിയും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും തമ്മിലുള്ള ബന്ധം സുദൃഢമാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് അദ്ദേഹത്തിന്റെ നാമനിര്‍ദേശം കരുത്തുപകരുമെന്നും യുവസംരംഭകര്‍ക്ക് ഇത് ആഗോളതലത്തില്‍ ഗുണം ചെയ്യുമെന്നും സഞ്ജയ് പറഞ്ഞു.
ബിസിനസ് മാനേജര്‍, തന്ത്രജ്ഞന്‍, കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ വര്‍ഷങ്ങള്‍ നീണ്ട വിജയകരമായ ഔദ്യോഗികകാലഘട്ടത്തില്‍ അനവധി സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകര്‍ക്ക് ഉപദേശകനായും വിജയകരമായ പല സംരംഭകത്വങ്ങളുടെയും നിക്ഷേപകനായും അരുണ്‍ കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അരുണ്‍കുമാറുമായുള്ള ബന്ധം വളരെ അഭിമാനകരമായ ഒന്നാണെന്നും അദ്ദേഹത്തില്‍ നിന്ന് ലഭിച്ച പിന്തുണ വിലമതിക്കാനാകാത്തതാണെന്നും സ്റ്റാര്‍ട്ടപ്പ് വില്ലേജ് സി.ഇ.ഒ സിജോ കുരുവിള ജോര്‍ജ് പറഞ്ഞു. പുതിയ സ്ഥാനത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്ന് സിജോ ആശംസിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.