Golden Crown | 32 പവന്‍ തൂക്കം വരുന്ന സ്വര്‍ണ കിരീടം ഗുരുവായൂരപ്പന് വഴിപാടായി സമര്‍പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ
Aug 10, 2023, 16:43 IST
തൃശൂര്‍: (www.kvartha.com) 32 പവന്‍ തൂക്കം വരുന്ന സ്വര്‍ണ കിരീടം ഗുരുവായൂരപ്പന് വഴിപാടായി സമര്‍പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ. 14 ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വര്‍ണ കിരിടമാണ് സമര്‍പിച്ചത്. ശിവജ്ഞാനം എന്ന കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. കിരീടത്തിനൊപ്പം ചന്ദനം അരക്കുന്ന മെഷീനും സമര്‍പിച്ചു.
രണ്ട് ലക്ഷം രൂപ വിലവരുന്നതാണ് ഈ മെഷീന്‍. ആര്‍ എം എന്‍ജിനീയറിങ് ഉടമയും തൃശൂര്‍ സ്വദേശിയുമായ കെ എം രവീന്ദ്രനാണ് ഈ മെഷീന്‍ തയ്യാറാക്കിയത്. വ്യാഴാഴ്ച ഉച്ചപൂജാ നേരത്ത് 11.35 മണിയോടെ ദുര്‍ഗ സ്റ്റാലിന്‍ ക്ഷേത്രത്തില്‍ എത്തിയാണ് സമര്‍പണം നടത്തിയത്.
നേരത്തെ തന്നെ കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് ക്ഷേത്രത്തില്‍ നിന്നും വാങ്ങിയിരുന്നു. ദുര്‍ഗ സ്റ്റാലിന്‍ നേരത്തെ പലതവണ ക്ഷേത്ര ദര്‍ശനം നടത്തിയിട്ടുണ്ട്.
Keywords: Thrissur, News, Kerala, Golden Crown, Guruvayur Temple, Stalin, Stalin's wife to offer golden crown at Guruvayur Temple.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.