SWISS-TOWER 24/07/2023

Award | ശ്രീകണ്ഠപുരം സാഹിത്യതീരം അവാര്‍ഡ് വി സുരേഷ് കുമാറിനും രതീശന്‍ ചെക്കിക്കുളത്തിനും

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ശ്രീകണ്ഠപുരം സാഹിത്യ തീരം അഞ്ചാം വാര്‍ഷികത്തിനോടനുബന്ധിച്ച് ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം ആന്‍ഡ് വായനശാലയുമായി സഹകരിച്ച് നടത്തിവരുന്ന അഞ്ചാമത് സാഹിദ് സ്മാരക സാഹിത്യ തീരം പുരസ്‌കാരം വി സുരേഷ് കുമാറിന്റെ ക്യൂ എന്ന വണ്ടിയില്‍ രതീശന്‍ ചെക്കിക്കുളത്തിന്റെ തുമ്പിക്കാലം എന്നീ സാഹിത്യ കൃതികള്‍ക്ക് നല്‍കുമെന്ന് അവാര്‍ഡ് ജൂറി ചെയര്‍മാന്‍ മാധവന്‍ പുറച്ചേരി കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

2020 ജനുവരി മുതല്‍ 2023 മെയ് 25 വരെ മലയാളത്തില്‍ ഇറങ്ങിയ എഴുത്തുകാരുടെ ആദ്യ ബാലസാഹിത്യ കൃതിക്കാണ് ഇത്തവണ പുരസ്‌കാരം ഏര്‍പെടുത്തിയത്. 5000 രൂപയും ഷിനോജ് കെ ആചാരി രൂപകല്‍പന ചെയ്ത ശില്‍പവുമാണ് ഇരുവര്‍ക്കും സമ്മാനിക്കുക. ഡിസംബര്‍ 17ന് വൈകുന്നേരം മൂന്ന് മണിക്ക് ചെങ്ങളായില്‍ നടക്കുന്ന സാഹിത്യ തീരം അഞ്ചാം വാര്‍ഷികത്തില്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട് ചെയര്‍മാന്‍ പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനവും പുരസ്‌കാര വിതരണവും നടത്തും. വി എസ് അനില്‍കുമാര്‍ അധ്യക്ഷനാവും.

Award | ശ്രീകണ്ഠപുരം സാഹിത്യതീരം അവാര്‍ഡ് വി സുരേഷ് കുമാറിനും രതീശന്‍ ചെക്കിക്കുളത്തിനും

വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ വി എസ് അനില്‍കുമാര്‍, ബശീര്‍ പെരുവളത്ത് പറമ്പ്, കെ ദിവാകരന്‍, ഷിനോജ് കെ ആചാരി എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Press Conference, Sreekantapuram Sahitya Theeram Award, V Suresh Kumar, Ratheesan Chekkikulam, Award, Sreekantapuram Sahitya Theeram Award to V Suresh Kumar and Ratheesan Chekkikulam.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia