പൊതുയിടങ്ങളില്‍ തുപ്പുന്നതിനു മുമ്പ് ശ്രദ്ധിക്കുക; പിഴയീടാക്കാന്‍ തയ്യാറായി നഗരസഭ, നിര്‍ദേശലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കൊപ്പം പോലീസിന്റെ സഹായവും ഉറപ്പുവരുത്തുമെന്ന് മുന്നറിയിപ്പ്
Jan 22, 2020, 16:27 IST
കല്‍പ്പറ്റ: (www.kvartha.com 22.01.2020) സുല്‍ത്താന്‍ബത്തേരി നഗരത്തില്‍ പൊതുയിടങ്ങളില്‍ തുപ്പിയാല്‍ പിഴയീടാക്കാന്‍ തയ്യാറായി നഗരസഭ. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് കേരള മുനിസിപ്പല്‍ ആക്ട് 341 പ്രകാരം പിഴ ഈടാക്കാന്‍ തീരുമാനിച്ചത്. പൊതു ഇടങ്ങളില്‍ തുപ്പിയാലും വഴിയരികിലോ മറ്റു പൊതുയിടങ്ങളിലോ മലമൂത്ര വിസര്‍ജനം ചെയ്താലും 500 രൂപ പിഴ നല്‍കേണ്ടി വരും. കാര്‍ക്കിച്ചു തുപ്പുക, മുറുക്കിത്തുപ്പുക എന്നതിന് പുറമെ പൊതുസ്ഥലങ്ങളില്‍ മുഖവും വായും കഴുകുന്നതും പിഴ നല്‍കാന്‍ കാരണമാകും.
നിലവില്‍ മുറുക്കിത്തുപ്പി വൃത്തിക്കേടായ സ്ഥലങ്ങള്‍ നഗരസഭ കഴുകി വൃത്തിയാക്കും. ഇതിനു ശേഷം ഇവിടങ്ങളില്‍ കര്‍ശന പരിശോധന നടത്തും. ഇന്‍സ്റ്റന്റ് മുറുക്കാന്‍ തട്ടുകള്‍ സ്ഥാപിച്ചിട്ടുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെയുള്ളവരെ നഗരസഭ അധികൃതര്‍ നേരില്‍ കാണുകയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി നോട്ടീസ് നല്‍കും. നിര്‍ദേശലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കൊപ്പം പോലീസിന്റെ സഹായവും ഉറപ്പുവരുത്തും. പിഴചുമത്തല്‍ നടപടി ഏഴ് ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും നടക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Police, Public Place, Fine, Spitting in public places; fine will be issued

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.