കേരളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് ട്രെയിന്‍ സര്‍വീസ്; ടിക്കറ്റ് ബുക്കിങ് നാലുമണി മുതല്‍

 


തിരുവനന്തപുരം: (www.kvartha.com 11.05.2020) ഡെല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ മൂന്നു ട്രെയിന്‍ സര്‍വീസ്. മറ്റന്നാള്‍ മുതല്‍ ആദ്യയാത്ര ആരംഭിക്കും. ചൊവ്വാഴ്ചയും ഞായറാഴ്ചയും സര്‍വീസ് ഉണ്ടാകും. ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് തിരിച്ചും സര്‍വീസ് നടത്തും. ആലപ്പുഴ വഴിയുളള ട്രെയിന് കേരളത്തില്‍ എട്ട് സ്റ്റോപ്പുകളുണ്ടാകും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാല് മണി മുതല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. ടിക്കറ്റുകള്‍ ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. കൗണ്ടറുകള്‍ വഴി ടിക്കറ്റ് വില്‍പ്പനയുണ്ടാകില്ല.

വെള്ളിയാഴ്ച ഡെല്‍ഹിയില്‍ കുടുങ്ങിയ മലയാളികളെ കൊണ്ടുവരാനുള്ള ശ്രമിക് ട്രെയിന്‍ പുറപ്പെടും. കേരളത്തില്‍ എവിടേക്കാണ് സര്‍വീസ് എന്ന കാര്യം തീരുമാനിച്ചിട്ടില്ല. തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാകും മുന്‍ഗണന നല്‍കുക. കേരളത്തിന്റെ അനുമതി ലഭിച്ച ശേഷം യാത്രക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ഡെല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമാണ് യാത്രയ്ക്ക് അനുമതിയുള്ളത്. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.

കേരളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് ട്രെയിന്‍ സര്‍വീസ്; ടിക്കറ്റ് ബുക്കിങ് നാലുമണി മുതല്‍

രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ഘട്ടംഘട്ടമായി പുന:രാരംഭിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ മന്ത്രാലയം. ഡെല്‍ഹിയില്‍ നിന്ന് തിരുവന്തപുരം, ഡിബ്രുഗഡ്, അഗര്‍ത്തല, ഹൗറ, പാട്‌ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കിദ്രാബാദ്, ബെഗംളുരു, ചെന്നൈ, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നിങ്ങനെ 15 ഇടങ്ങളിലേയ്ക്ക് സര്‍വീസ്. മടക്കയാത്ര അടക്കം 30 ട്രിപ്പുകള്‍.

Keywords:  Thiruvananthapuram, News, Kerala, Train, Ticket, Passengers, Special train, Mask, Railway, Travel, Covid, Special train service to Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia