കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടു പരിശോധിക്കാന്‍ കേന്ദ്രസംഘം എത്തി. സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി വെള്ളിയാഴ്ച മുല്ലപ്പെരിയാര്‍, ചെറുതോണി, ഇടുക്കി, കുളമാവ് ഡാമുകള്‍ പരിശോധിക്കും. മുല്ലപ്പെരിയാറില്‍ അണക്കെട്ടു തുരന്നുള്ള പരിശോധനയാണു നടത്തുന്നത്. 1,200 അടി നീളമുള്ള അണക്കെട്ടില്‍ രണ്ടു വശങ്ങളിലും മധ്യഭാഗത്തും മൂന്നിടത്ത് ആറിഞ്ചു വീതിയില്‍ തുരന്നാണു പരിശോധിക്കുന്നത്. അണക്കെട്ടിന്റെ മുകളില്‍നിന്ന് അടിത്തട്ടില്‍ 10 അടിയോളം താഴ്ചവരെയാണു തുരക്കുന്നത്. തുരന്നെടുക്കുന്ന ഭാഗം പൊടിയാന്‍ അനുവദിക്കാതെ പുറത്തെടുത്തു പരിശോധിക്കും. അണക്കെട്ടിന്റെ ബലം ഈ പരിശോധനയില്‍നിന്നു വ്യക്തമാകുമെന്നാണു വിലയിരുത്തല്‍. ഒന്‍പതു സ്ഥലത്തു പരിശോധന വേണമന്നും കേരള നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
Keywords: Mullaperiyar Dam, Special team, Mullaperiyar, Kumali, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.