Investigation | പ്രതിഷേധങ്ങള്‍ ഫലം കണ്ടു; കണ്ണൂരിലെ മുന്‍എഡിഎമ്മിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി


● മേല്‍നോട്ട ചുമതല കണ്ണൂര്‍ റേന്‍ജ് ഡിഐജിക്ക്.
● അന്വേഷണം നടത്തിയത് ഉത്തരമേഖലാ ഐജി.
കണ്ണൂര്‍: (KVARTHA) വിവാദങ്ങള്‍ക്കൊടുവില്‍ എഡിഎം നവീന്‍ ബാബുവിന്റെ (Naveen Babu) മരണത്തില്‍ പ്രത്യേക പൊലീസ് അന്വേഷണ സംഘത്തിന് ചുമതല നല്‍കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. കണ്ണൂര്‍ റേന്‍ജ് ഡിഐജിക്ക് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്. ഉത്തരമേഖലാ ഐജിയാണ് വിവാദ സംഭവത്തില്‍ അന്വേഷണം നടത്തിയത്.
കേസില്‍ ജീവനൊടുക്കാനുള്ള പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത് അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29 ന് തലശ്ശേരി പ്രിന്‍സിപല്‍ സെഷന്‍സ് കോടതി വിധി പറയും. കണ്ണൂര്‍ ടൗണ്‍ എസ്എച്ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിവരുന്നത്.
ജൂനിയര്‍ ഉദ്യോഗസ്ഥന്‍ കലക്ടറില്‍ ഉള്‍പെടെയുള്ളവരില്‍ നിന്നും മൊഴിയെടുത്തതിനെതിരെ പ്രതിപക്ഷ സംഘടന നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കണ്ണൂരിലെ സിപിഎം നേതൃത്വവുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്ത് കൊടേരി. നേരത്തെ ചക്കരക്കല്ലിലേക്ക് സ്ഥലം മാറ്റപ്പെട്ട ഇദ്ദേഹത്തെ പാര്‍ടി നേതൃത്വത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരം ലോക് സഭാ തിരഞ്ഞെടുപ്പിന് ശേഷം കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് തന്നെ നിയോഗിക്കുകയായിരുന്നു. ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കേസിന് വലിയ പുരോഗതിയില്ലാത്തതിനാല്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുമെന്ന സൂചനയുണ്ടായിരുന്നു.
#NaveenBabu #Kannur #Kerala #Investigation #JusticeForNaveen #Crime