ADVERTISEMENT
തൃശൂര്‍: എസ്.എം.എസിലൂടെ തട്ടിപ്പ് നടത്തി പണം തട്ടാന്‍ ശ്രമിച്ച ദക്ഷിണാഫ്രിക്കന്‍ യുവതിയെ തൃശൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മേരി ഹബീബ അബൈമു (37) എന്ന യുവതിയാണ് പോലീസ് പിടിയിലായത്. തൃശൂര്‍ സ്വദേശിയായ നന്ദകിഷോറിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
നന്ദകുമാറിന് 200 കോടി രൂപയുടെ ലോട്ടറിയടിച്ചെന്നും പണം നല്കണമെങ്കില് സര്‍വീസ് ചാര്‍ജ്ജായി 8500 അമേരിക്കന്‍ ഡോളര്‍ നല്‍കണമെന്നുമായിരുന്നു എസ്.എം.എസ്.
നന്ദകിഷോറില്‍ നിന്നും പണം വാങ്ങാനായി യുവതി ചാലക്കുടിയിലെത്തിയപ്പോഴാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 511, 420 വകുപ്പുകള്‍ അനുസരിച്ചാണ് അറസ്റ്റ്. യുവതിയെ 15 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.
English Summery
Thrissur: A South African woman was arrested on charges of cheating one person after sending fraud SMS through which she tried to collect USD 8500 from him, police said today.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

