പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളും: സുധാകരന്
Jul 7, 2012, 23:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളുമുണ്ടെന്ന് കെ സുധാകരന്.
മുന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനു പങ്കുണ്ടോയെന്ന ചോദ്യം സ്വീകരിക്കുന്നുമില്ല നിഷേധിക്കുന്നുമില്ല. പ്രശാന്ത് ബാബു ഡി സി സി ഓഫീസില്‍ ചായയും ബീഡിയും കൊടുത്തു നടന്ന ആളാണ്. വിശ്വസ്തനാക്കാനുള്ള കാലിബര്‍ പ്രശാന്ത് ബാബുവിനില്ല. പ്രശാന്തിന്റെ വാക്കുകള്‍ വെളിപ്പെടുത്തലല്ല, ആരോപണം മാത്രമാണ്. ഗ്രൂപ്പു സമവാക്യത്തെ തൃപ്തിപ്പെടുത്താനാണ് പ്രശാന്ത് ബാബുവിന് സ്ഥാനമാനങ്ങള്‍ നല്‍കിയത്. ഒന്നരക്കൊല്ലമായി പ്രശാന്ത് രാഷ്ട്രീയ എതിരാളിയാണ്. ഈ വിവാദങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പലതും തെളിയിക്കാനുണ്ടായതാണെന്നും സുധാകരന് വ്യക്തമാക്കി.
സുപ്രീം കോടതി ജഡ്ജിക്ക് കോഴ നല്‍കുന്നത് കണ്ടുവെന്ന പരാമര്‍ശം അടഞ്ഞ അധ്യായമാണ്. അറ്റോര്‍ണി ജനറല്‍ നിയമ നടപടി നിര്‍ത്തി വച്ചതാണ്. പുതിയ കേസു വന്നാല്‍ അപ്പോള്‍ നേരിടുമെന്നും സുധാകരന് പറഞ്ഞു. ഒരു പ്രമുഖ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് സുധാകരന് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
English Summery
Some congress leaders behind Prashanth Babu: Sudhakaran
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

