ബിജുവിന് ശാലു നല്‍കിയ ഫോണ്‍ കണ്ടെടുത്തത് ജാര്‍ഖണ്ഡില്‍ നിന്ന്

 


ADVERTISEMENT

തൃശൂര്‍: സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന് കാമുകിയും നടിയും കേസിലെ പ്രതിയുമായ ശാലുമേനോൻ നല്‍കിയ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തത് ജാര്‍ഖണ്ഡില്‍ നിന്നും. സരിതയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ശാലുവിന്റെ സഹായത്തോടെ പോലീസിനെ വെട്ടിച്ച് കോയമ്പത്തൂരിലേക്ക് കടന്ന ബിജു അവിടെവെച്ച് ഈ ഫോണ്‍ വില്‍ക്കുകയായിരുന്നു.

ബിജുവിന് ശാലു നല്‍കിയ ഫോണ്‍ കണ്ടെടുത്തത് ജാര്‍ഖണ്ഡില്‍ നിന്ന്കണ്ടെടുത്ത ഫോണ്‍ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന്റെ നീക്കം. ബിജു രാധാകൃഷ്ണനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ശാലുമേനോനായിരുന്നു. ശാലുവിന്റെ കാറിലാണ് തൃശൂര്‍ വരെ ബിജു സഞ്ചരിച്ചത്. ഈ യാത്രയിലും തുടര്‍ന്നും ബിജു ഉപയോഗിച്ചത് ശാലുവിന്റെ മൊബൈല്‍ ഫോണായിരുന്നു.

എന്നാല്‍ ഫോണ്‍ ബിജു രാധാകൃഷ്ണന്‍ കൊണ്ടുപോയത് താന്‍ അറിഞ്ഞില്ലെന്നായിരുന്നു ശാലു തുടക്കത്തില്‍ പോലീസിനോട് പറഞ്ഞത്.

Keywords: Kerala news, Solar scam, Saritha Nair, Biju Radhakrishnan, Shalu Menon, Phone, Police, Found,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia