Snakebite | വെള്ളക്കെട്ടില്‍പെട്ട് '2018'ന്റെ തിരക്കഥാകൃത്തിന് പാമ്പുകടിയേറ്റു
Oct 16, 2023, 10:13 IST
തിരുവനന്തപുരം: (KVARTHA) വെള്ളക്കെട്ടില്‍പെട്ട് '2018'ന്റെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന് പാമ്പുകടിയേറ്റു. പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട എഴുത്തിന് വെള്ളായനിയില്‍ എത്തിയതായിരുന്നു അഖില്‍. എന്നാല്‍ തലസ്ഥാന നഗരിയില്‍ പെയ്ത അതിശക്തമായ മഴയില്‍ അകപ്പെട്ട് പോവുകയായിരുന്നു.
അഖില്‍ താമസിച്ചിരുന്ന ഇടം ഒന്നാകെ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. തന്റെ അവസ്ഥ വിവരിച്ച് ഒരു ഫെയ്‌സ്ബുക് പോസ്റ്റ് പങ്കുവെച്ചിരുന്നു. തിരുവനന്തപുരത്തുള്ള ഒരു ഹോസ്പിറ്റലില്‍ ഒബ്‌സര്‍വേഷനില്‍ ആണ്. കോളുകള്‍ എടുക്കാത്തതില്‍ ഭയപ്പെടേണ്ട, വെള്ളക്കെട്ടില്‍ പാമ്പ് കടി കിട്ടിയതല്ലാതെ വേറെ കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹം കുറിച്ചു.
ഫെയ്‌സ്ബുകിന്റെ പൂര്‍ണരൂപം:
'വെള്ളം കയറിയ വീഡിയോ കണ്ടിട്ട് ഒരുപാട് പ്രിയപ്പെട്ടവരുടെ കോളുകള്‍ തുടരെത്തുടരെ വരുന്നുണ്ട്. ഇടിവെട്ട് കിട്ടിയ ആളെ പാമ്പ് കടിച്ച പോലെ രാവിലെ വെള്ളായണിയില്‍ വച്ച് എന്നെ ഒരു പാമ്പ് കൂടി കടിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്തുള്ള ഒരു ഹോസ്പിറ്റലില്‍ ഒബ്‌സര്‍വേഷനില്‍ ആണ്. കോളുകള്‍ എടുക്കാത്തതില്‍ ഭയപ്പെടേണ്ട. വെള്ളക്കെട്ടില്‍ പാമ്പ് കടി കിട്ടിയതല്ലാതെ വേറെ കുഴപ്പം ഒന്നൂല്ല. നിലവില്‍ മറ്റ് കുഴപ്പങ്ങള്‍ ഒന്നുമില്ല. ആരോഗ്യത്തോടെ മടങ്ങിയെത്താം'.
Keywords: News, Kerala, Snakebite, Screenwriter, Treatment, Hospital, Snake, Rain, Snakebite: Screenwriter in treatment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.