തൃശൂര്‍: (www.kvartha.com 19/02/2015) എസ്.കെ.എസ്.എസ്.എഫ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് തൃശൂര്‍ സമര്‍ഖന്ദില്‍ തുടക്കമായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മക്കയില്‍ നിന്നും ആനയിച്ചു കൊണ്ടുവന്ന പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്.
പിന്നിട്ട വര്‍ഷങ്ങളുടെ ഓര്‍മകള്‍ പുതുക്കി 25 ആദ്യകാല നേതാക്കള്‍ നഗരിയിലെ 25 കൊടി മരങ്ങളില്‍ പതാകയുയര്‍ത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എ.എം. പരീത് എറണാകുളം, സി.എച്ച്. ത്വയ്യിബ് ഫൈസി, അബ്ദു സമദ് പൂക്കോട്ടൂര്‍, അബ്ദുര്‍ റഹീം മൗലവി, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, മുസ്തഫ മുണ്ടുപാറ, ശാഹുല്‍ ഹമീദ് മേല്‍മുറി, ഒ.കെ.എം. കുട്ടി ഉമരി, മോയിന്‍കുട്ടി, നാട്ടിക അഹമ്മദലി, എം.പി. മുഹമ്മദ് മുസ്ലിയാര്‍ കടുങ്ങല്ലൂര്‍, ബഷീര്‍ അലനെല്ലൂര്‍, അബ്ദുര്‍ റസാഖ് ബുസ്താനി, അഹ്മദ് തേര്‍ളായി, വി. അബ്ദുല്‍ ഗഫൂര്‍ മുക്കം, ടി.വി. അഹ്മദ് ദാരിമി, എസ്.വി. മുഹമ്മദലി, സലീം എടക്കര, കെ.ടി.എം. ബഷീര്‍ പനങ്ങാങ്ങര എന്നിവരാണ് പതാകയുയര്‍ത്തിയത്.
മതേതര മൂല്യങ്ങള്‍ക്ക് മങ്ങലേല്‍പിക്കുന്ന വാര്‍ത്തകള്‍ നിരന്തരം പുറത്തുവരുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ രാജ്യത്തിനകത്തെ സാമ്രാജ്യത്വ നീക്കങ്ങള്‍ തിരിച്ചറിയണമെന്ന്, ഗ്രാന്‍ഡ് ഫിനാലെ ഉദ്ഘാടനം ചെയ്ത സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വൈദേശിക സാമ്രാജ്യത്വം അവസാനിച്ചെങ്കിലും ആഭ്യന്തര സാമ്രാജ്യത്വ മനോഭാവങ്ങള്‍ക്ക് ഇനിയും അറുതിയായിട്ടില്ല.
ഇവിടെയാണ് തല്‍പരകക്ഷികളുടെ ഗൂഢ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തയാറായ എസ്.കെ.എസ്.എസ്.എഫ് പോലുള്ള സംഘടനകള്‍ പ്രസക്തമാകുന്നത്. എതിരാളികളുടെ പ്രശംസ പിടിച്ചു പറ്റുന്ന രീതയിലേക്ക് എസ്.കെ.എസ്.എസ് എഫിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ച് ആശാവഹമായ പൊതുജന സ്വീകാര്യത കൈവരിക്കാന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
എം.പി. അബ്ദു സമദ് സമദാനി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മാനുഷിക മൂല്യശോഷണമാണ് സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളിയെന്നും അത് മറികടക്കാന്‍ പ്രവാചക മാതൃകകളുടെ വീണ്ടെടുപ്പ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടുമല ടി.എം. ബാപ്പു മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പ്രെഫ. ആലിക്കുട്ടി മുസ്്‌ലിയാര്‍, എം.എം. മുഹ്യുദ്ദീന്‍ മൗലവി ആലുവ, കെ.എസ്. ഹംസ എന്നിവര്‍ സംസാരിച്ചു. 'പൈതൃകം' സെഷന്‍ സി.കെ.എം. സാദിഖ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. 'സംഘടന പിന്നിട്ട കാല്‍നൂറ്റാണ്ട്' എന്ന വിഷയത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ പ്രൊഫ. നവാസ് നിസാറും പി.എം. സാദിഖലിയും സംസാരിച്ചു.
ഉച്ചകഴിഞ്ഞ് 'മതേതരത്വവും രാഷ്ട്രീയ ഭാവിയും' എന്ന സെമിനാര്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി. സുരേന്ദ്രന്‍, ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട 5,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന ക്യാമ്പുകള്‍ വെള്ളിയാഴ്ച ആരംഭിക്കും.

Keywords : Thrishure, Kerala, SKSSF, Conference, Programme, Samarkhanth.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.