Skeleton Found | കാണാതായ യുവാവിന്റെ അസ്ഥികൂടം കണ്ടെത്തി; 2 പേര്‍ പിടിയില്‍
നാഗര്‍കോവില്‍: (www.kvartha.com) കന്യാകുമാരി മഹാധാനപുരത്തുനിന്ന് ഒരു മാസം മുമ്പ് കാണാതായ യുവാവിന്റെ അസ്ഥികൂടം ഊട്ടുവാഴ്മഠത്തില്‍നിന്ന് കണ്ടെത്തി. സെപ്റ്റംബര്‍ 18നാണ് കന്യാകുമാരി മഹാധാനപുരം സ്വദേശി മാശാന കണ്ണനെ (36) കാണാതായത്. തുടര്‍ന്ന് ഭാര്യ ഇശക്കി അമ്മാള്‍ കന്യാകുമാരി പൊലീസിന് പരാതി നല്‍കി.
സംഭവത്തില്‍ മരിച്ച യുവാവിന്റെ സുഹൃത്തുക്കളായ കണ്ടന്‍പരപ്പ് സ്വദേശി ഭൂപലന്‍, സ്വാമിതോപ്പ് സ്വദേശി വിഘ്‌നേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രത്യേക സേനക്ക് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് മാശാന കണ്ണനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Keywords: News, Kerala, Police, Missing, Found, Death, Complaint, Skeleton of missing man found; Two men in police custody.