സിന്ധു ജോയിയുടെ വാര്‍ത്താ വായന എങ്ങിനെയുണ്ട് ?

 


കൊച്ചി: ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ച സൂര്യാ ടിവിയിലെ മലയാളി ഹൗസ് അഭിനേതാവ് സിന്ധു ജോയിയുടെ വാര്‍ത്താ വായനയ്ക്ക് സമ്മിശ്ര പ്രതികരണം. ഫേസ്ബുക്കില്‍ സിന്ധുവിന്റെ വാര്‍ത്താ വായനയ്ക്ക് അനുകൂല പ്രതികരണമാണ് കൂടുതലായുള്ളത്. ആശംസകള്‍ നേരുന്നുവെന്നും രാഷ്ട്രീയത്തേക്കാള്‍ നല്ല ജോലിയാണെന്നുമാണ് സിന്ധുവിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ അഭിപ്രായം.

വാര്‍ത്തകള്‍ കാണാന്‍ സൂര്യ ടിവി തുറന്നു നോക്കാത്ത താന്‍ സിന്ധുവിന്റെ വാര്‍ത്ത കാണാന്‍ സൂര്യയിലെത്തിയെന്നാണ് പ്രമുഖ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടത്. സിന്ധുവിന്റെ ചാനല്‍ പ്രവേശത്തെ ആഘോഷിക്കുകയാണ് ഫേസ്ബുക്കിലെ ചില ഗ്രൂപ്പകള്‍.

മലയാളി ഹൗസില്‍ ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലും സൂര്യാ ടിവിയിലെ ന്യൂസ് ഡെസ്‌കിലേക്കുള്ള കയറ്റം സന്തോഷത്തോടെയാണ് സിന്ധുവിന്റെ ആരാധകര്‍ വരവേറ്റത്. എന്നാല്‍ ചില വിമര്‍ശകരും സിന്ധുവിന്റെ പിന്നാലെയുണ്ട്. ആദ്യ അനുഭവമായതിനാല്‍ ചെറിയ ചമ്മല്‍ ഉണ്ടെന്നും എന്നാല്‍ അതത്ര കാര്യമാക്കേണ്ടെന്നും ചെറിയ തറ്റ് കുറ്റങ്ങള്‍ പൊറുക്കാമെന്നുമാണ് ഇവരുടെ അഭിപ്രായം. മറ്റു ചിലരാകട്ടെ ഇനി മുതല്‍ ആറ് മണിക്ക് മുമ്പായി സൂര്യാ ടിവിക്ക് മുന്നിലെത്തുമെന്ന് വരെ പ്രഖ്യാപിച്ചു കഴിഞ്ഞു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നേരത്തെ തന്നെ വാര്‍ത്താ രംഗത്തേക്ക് വരുന്നതായി സിന്ധു സൂചന നല്‍കിയിരുന്നു.

സിന്ധു ജോയിയുടെ വാര്‍ത്താ വായന എങ്ങിനെയുണ്ട് ?സജീവ രാഷ്ട്രീയത്തില്‍ നിന്നും അഭിനയ രംഗത്തേക്ക് കടന്നുവന്ന സിന്ധു ജോയി മലയാളി ഹൗസില്‍ അഭിയനയിച്ചതിനെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സിന്ധു ജോയി തിരികെ സി.പി.എമ്മിലെത്തുമെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു. സി.പി.എം സിന്ധുവിനെ സ്വീകരിക്കാന്‍ തയാറാകാത്തതിനാലാണ് വാര്‍ത്താ അവതാരകയായി കളംമാറ്റിച്ചവിട്ടാന്‍ പ്രേരിപ്പിതെന്നാണ് സൂചന. മലയാളി ഹൗസില്‍ നിന്നും പുറത്തായ ശേഷമാണ് സിന്ധു ജോയി സൂര്യ ചാനലിലെ വാര്‍ത്താ അവതാരകയായി തിരിച്ചെത്തിയത്.

സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസിലെത്തിയ സിന്ധുവിന് അധിക കാലം അവിടെ നില്‍ക്കാനായില്ല. മോഹന വാഗ്ദാനങ്ങളില്‍ പെട്ടാണ് സിന്ധു കോണ്‍ഗ്രസിലേക്കെത്തിയതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ എത്തിയ ശേഷം ആരും തിരിഞ്ഞുനോക്കാതെ ഒറ്റപ്പെടുത്തിയത് സിന്ധു ജോയിയെ വിശമത്തിലാക്കുകയും സജീവ രാഷ്ട്രീയം നിര്‍ത്താന്‍ ഇത് കാരണമായതെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.

എതായാലും രാഷ്ട്രീയ രംഗത്തും എന്റര്‍ടൈന്‍മെന്റ് രംഗത്തു തിളങ്ങി വാര്‍ത്തകളില്‍ ഇടംപിടിച്ച സിന്ധു വാര്‍ത്താ അവതാരികയായി തിരിച്ചെത്തിയത് വീണ്ടും വാര്‍ത്തയായിരിക്കുകയാണ്.

Also Read: ശുഭയാത്ര നേര്‍ന്ന് കുട്ടിപോലീസ് റോഡിലിറങ്ങി


Keywords: Kochi, Sindhu Joy, CPM, News, Congress, Channel, Kerala, Facebook, Malayalee House, Controversy, Report, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia