സില്‍വര്‍ ലൈന്‍ പദ്ധതി: പിണറായിക്കൊപ്പം പാര്‍ടിയുണ്ടെന്ന് വൃന്ദകാരാട്ട്, പാര്‍ടി കോണ്‍ഗ്രസില്‍ കേരള വികസന മോഡലിന് അംഗീകാരം

 


കണ്ണൂര്‍: (www.kvartha.com 08.04.2022) സില്‍വര്‍ ലൈന്‍ പദ്ധതി ജനങ്ങളെ ബലമായി കുടിയൊഴിപ്പിച്ച് കേരളത്തില്‍ നടപ്പിലാക്കിയാല്‍ നന്ദിഗ്രാമും സിംഗൂരും കേരളത്തിലും ആവര്‍ത്തിക്കുമെന്ന ബംഗാള്‍ സഖാക്കള്‍ പാര്‍ടി കോണ്‍ഗ്രസിലുയര്‍ത്തിയ വിമര്‍ശനം തള്ളിക്കളഞ്ഞുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തങ്ങളുണ്ടെന്ന പ്രഖ്യാപനവുമായി അഖിലേന്ത്യാനേതൃത്വം രംഗത്തെത്തി. പാര്‍ടി ജനറല്‍ സെക്രടറി സീതാറാം യെച്ചൂരിക്ക് പുറകെ പിണറായി സര്‍കാര്‍ പ്രഖ്യാപിച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്‍തുണ പ്രഖ്യാപിച്ച് പി.ബി അംഗം വൃന്ദ കാരാട്ടും പ്രസ്താവന നടത്തിയതോടെ പാര്‍ടി പിന്‍തുണ ഈക്കാര്യത്തില്‍ ഉറപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

സില്‍വര്‍ ലൈന്‍ പദ്ധതി: പിണറായിക്കൊപ്പം പാര്‍ടിയുണ്ടെന്ന് വൃന്ദകാരാട്ട്, പാര്‍ടി കോണ്‍ഗ്രസില്‍ കേരള വികസന മോഡലിന് അംഗീകാരം

എല്‍ഡിഎഫ് സര്‍കാര്‍ 'നടപ്പിലാക്കുന്ന കേരള മോഡല്‍ വികസനം രാജ്യത്തിന് മാതൃകയാണെന്നും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതികളാണ് എല്‍ഡിഎഫ് സര്‍കാര്‍ നടത്തുന്നതെന്നും സിപി എം പോളിറ്റ് ബ്യൂറോ മെമ്പര്‍ വൃന്ദ കാരാട്ട് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

സില്‍വര്‍ ലൈന്‍ പദ്ധതി: പിണറായിക്കൊപ്പം പാര്‍ടിയുണ്ടെന്ന് വൃന്ദകാരാട്ട്, പാര്‍ടി കോണ്‍ഗ്രസില്‍ കേരള വികസന മോഡലിന് അംഗീകാരം

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ പാര്‍ടിയില്‍ അഭിപ്രായവ്യത്യാസമില്ല. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമായാണ് നടപ്പാക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍കാര്‍ നടത്തുന്ന വമ്പന്‍ പദ്ധതികള്‍ക്കൊന്നും പരിസ്ഥിതി ആഘാത പഠനം പോലും നടത്താറില്ല. ആദിവാസികള്‍ ഉള്‍പ്പടെയുള്ളവരെ നഷ്ടപരിഹാരം പോലും നല്‍കാതെ ഇറക്കി വിടുകയാണ്. ബിജെപി ഭരിക്കുന്ന ഗുജറാത് അടക്കമുള്ള സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതിവിശേഷം. കേന്ദ്രസര്‍കാറിന്റെ പ്രത്യേക അനുമതിവാങ്ങി പദ്ധതികള്‍ നടപ്പാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല.

സില്‍വര്‍ ലൈന്‍ പദ്ധതി: പിണറായിക്കൊപ്പം പാര്‍ടിയുണ്ടെന്ന് വൃന്ദകാരാട്ട്, പാര്‍ടി കോണ്‍ഗ്രസില്‍ കേരള വികസന മോഡലിന് അംഗീകാരം

കേരളം പരിസ്ഥിതി ആഘാത പഠനം നടത്തി, സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ഇരുപത്തിമൂന്നാം പാര്‍ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ചകള്‍ പൂര്‍ത്തിയായെന്നും വൃന്ദ കാരാട്ട് പറഞ്ഞു. 48 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബിജെപിക്കെതിരെ പോരാടുകയാണ് പ്രധാനലക്ഷ്യം.

ബിജെപി സര്‍കാര്‍ ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നുവെന്നും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരം ശക്തമാക്കുമെന്നും വൃന്ദ കാരാട്ട് പറഞ്ഞു. സിപിഎം രാജ്യത്തെ മതനിരപേക്ഷ ശക്തികളെ ഒന്നിപ്പിച്ച് ബിജെപിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നും രാഷ്ട്രീയ സഖ്യങ്ങള്‍ അതിനു ശേഷം തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ രൂപപ്പെടുകയുള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  Kannur, News, Kerala, Politics, Pinarayi-Vijayan, Chief Minister, Silver Line project: Vrindakarat says party is with Pinarayi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia