ഷുക്കൂര്‍ വധക്കേസ്: പി ജയരാജന് ഹാജരാകാന്‍ നോട്ടീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷുക്കൂര്‍ വധക്കേസ്: പി ജയരാജന് ഹാജരാകാന്‍ നോട്ടീസ്
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജനോട് അന്വേഷണസംഘത്തിനുമുന്‍പില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. കണ്ണൂര്‍ എസ്പിയാണ്‌ നോട്ടീസയച്ചത്.

കണ്ണൂര്‍ സിപിഎം ഓഫീസില്‍ നേരിട്ടെത്തിയാണ്‌ പോലീസ് പി ജയരാജന്‌ നോട്ടീസ് നല്‍കിയത്. ജൂണ്‍ അഞ്ചിന്‌ ഹാജരാകണമെന്ന്‌ നോട്ടീസ്. എന്നാല്‍ ഒന്‍പതാം തീയതി ചോദ്യം ചെയ്യലിന്‌ ഹാജരാകാമെന്ന്‌ ജയരാജന്‍ മറുപടി നല്‍കി. ഷുക്കൂര്‍ വധക്കേസില്‍ ചോദ്യംചെയ്യലില്‍ നിന്നും അനാരോഗ്യമെന്ന കാരണം പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നു പി ജയരാജന്‍. 5ന് ഹാജരാകണമെന്നത് മാധ്യമവാര്‍ത്ത മാത്രമാണെന്നും ഹാജരാകാന്‍ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നുമായിരുന്നുമാണ്‌ ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. 

കഴിഞ്ഞ ദിവസം ഫസല്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും കാക്കനാട് ജില്ലാ ജയിലിലെത്തി പി ജയരാജന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ജയരാജനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി 20ന്‌ കണ്ണപുരം കീഴറ വള്ളുവന്‍ കടവിലാണ്‌ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. 

അന്നേദിവസം സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനത്തിനു നേരേ കല്ലേറുണ്ടായി മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊലചെയ്യപ്പെട്ടത്. അതിനാല്‍ ഷുക്കൂര്‍ വധത്തില്‍ പി ജയരാജനും ടിവി രാജേഷിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന്‌ ഷുക്കൂറിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

English Summery
Shukur murder case: Police send notice to P Jayarajan

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia