കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച ഷുക്കൂര്‍ വധക്കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകനെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണപുരം കീഴറയിലെ മോഹനനാ(50)ണ് അറസ്റ്റിലായത്. ഷുക്കൂറിന്റെ കൊലപാതകത്തില്‍ മോഹനന് നേരിട്ടുബന്ധമുണ്ടെന്നാണ് സൂചന ലഭിച്ചിട്ടുള്ളത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. നേരത്തേ ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരനും കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറേയും സി.ഐ യു പ്രേമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
English Summery
Shukur murder case: One CPM activist arrested

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.