കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിഭാഗം അഭിഭാഷകനെതിരേ കേസ്. കേസിലെ സാക്ഷിയായ അബുവിനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിനാണ് അഭിഭാഷകന്‍ നിക്കോളാസ് ജോസഫിനെതിരേ കേസെടുത്തത്. ഇതേ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനായ സലീം എന്നയാള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എംഎല്‍എക്കുമെതിരേ നേരത്തെ ലീഗ് പ്രവര്‍ത്തകരായ അബുവും സാബിറും മൊഴി നല്‍കിയിരുന്നു.
ഷുക്കൂറിനെ വധിക്കാന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്നായിരുന്നു ഇരുവരുടെയും മൊഴി. എന്നാല്‍ വിചാരണ വേളയില്‍ മൊഴി മാറ്റി ഇരുവരും തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് മൊഴിമാറ്റിയതെന്ന വാദവുമായി ഇരുവരും അടുത്ത ദിവസം വീണ്ടും രംഗത്ത് എത്തുകയും ചെയ്തു. സാക്ഷികളില്‍ ഒരാളായ സാബിര്‍ വിദേശത്തേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.
Keywords: Kerala, Shukur murder case, Kannur, Lawyer, Nicholas Joseph, Witness,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.