ഷുക്കൂര്‍ വധം താലിബാന്‍ മോഡലെന്ന്‌ പ്രോസിക്യൂഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷുക്കൂര്‍ വധം താലിബാന്‍ മോഡലെന്ന്‌ പ്രോസിക്യൂഷന്‍
കൊച്ചി: ഷുക്കൂര്‍ വധം താലിബാന്‍ മോഡലായിരുന്നെന്ന്‌ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. ഷുക്കൂറിനെ ആക്രമിക്കാന്‍ പദ്ധതിയിട്ട കാര്യം സിപിഐ(എം) കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന് അറിയാമായിരുന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇക്കാര്യം തെളിയിക്കുന്ന രണ്ട് സാക്ഷിമൊഴികള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു.

പി.ജയരാജനും ടി.വി രാജേഷിനും നേരെയുള്ള ലീഗ് പ്രവര്‍ത്തകരുട ആക്രമണമാണ് കൊലക്ക് കാരണമായത്.ഗൂഢാലോചന നടന്നത് പാര്‍ട്ടി നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെന്നും ലീഗ് പ്രവര്‍ത്തകരെ ആക്രമിക്കുമെന്ന് അറിവുണ്ടായിട്ടും ഇരുവരും തടഞ്ഞില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജയരാജന്റെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. 

പി ജയരാജന്റെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 14 ദിവസത്തേയ്ക്കാണ് കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ അദ്ദേഹത്തെ റിമാന്റ് ചെയ്തിരുന്നത്. പി ജയരാജന്റെ അറസ്റ്റ് മനുഷ്യത്വരഹിതമെന്ന് പ്രതിഭാഗം വാദിച്ചു. ഇരുവര്‍ക്കുമതിരായ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും പ്രതിഭാഗം പറഞ്ഞു.

English Summery
Shukoor murder: Taliban model, says prosecution. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia