തേജസ് പത്രം അടച്ചുപൂട്ടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

 


ADVERTISEMENT

കോഴിക്കോട്: ദേശവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി തേജസ് ദിന പത്രത്തിന് കോഴിക്കോട് ജില്ലാ ഭരണകൂടം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പത്രത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

കോഴിക്കോടിന് പുറമെ തിരുവനന്തപുരം എഡിഷനും നോട്ടീസ് നല്‍കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് ദേശവിദരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരവകുപ്പിലെ ദേശീയോദ്ഗ്രന്ഥന വിഭാഗം സംസ്ഥാന സര്‍ക്കാരിന് നേരത്തെ കത്തയച്ചിരുന്നു. മാത്രമല്ല സര്‍ക്കാര്‍ പരസ്യങ്ങള്‍ ഇത്തരം പത്രങ്ങളില്‍ നല്‍കുന്നതിനെയും ചോദ്യം ചെയ്തിരുന്നു.

തേജസ് പത്രം അടച്ചുപൂട്ടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിഇതിന്റെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തേജസ് പത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് തടഞ്ഞിരുന്നു. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ തേജസിന് പരസ്യ നിരോധനം നീട്ടുകയും ചെയ്തു.

അതേസമയം എന്തിന്റെ പേരിലാണ് നോട്ടീസ് അയച്ചതെന്ന് അറിയില്ലെന്നും നടപടി തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണെന്നും തേജസ് ദിനപത്രം എഡിറ്റര്‍ എന്‍.പി ചേക്കുട്ടി പ്രതികരിച്ചു.

Keywords : Kozhikode, News Paper, Notice, LDF, UDF, Advertisement, Kerala, Thejas, Popular Front, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia