ഹൈക്കോടതിയിലുള്ള രേഖകള്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയത് അന്വേഷിക്കണം: വിഎസ്
Jun 17, 2012, 16:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: ഹൈക്കോടതിയുടെ പക്കലുള്ള ഐസ്ക്രീം പാര്‍ ലര്‍ അട്ടിമറിക്കേസ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു .കേസ് എഴുതിത്തള്ളിയതിനു പിന്നില്‍ പഴയ പഴയ ഗൂഢാലോചനക്കാരും പുതിയ താരങ്ങളുമാണ്. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ഹൈക്കോടതിയില്‍ നിന്ന് തിരികെ വാങ്ങിയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് എഴുതിള്ളാനുള്ള സംഘത്തിന്റെ തീരുമാനം അസാധാരണ നടപടിയാണ്. ഭരണസ്വാധീനവും പണവും ഉപയോഗിച്ച് ഏത് കേസും തേച്ചുമാച്ചുകളയാമെന്ന അവസ്ഥയുണ്ടാവരുത്. അതിനാല്‍ നിയമത്തിന്റെ ഏതറ്റം വരെയും പോയി പോരാട്ടം തുടരുമെന്നും വിഎസ് പറഞ്ഞു.
വിവാദമായ ഐസ്ക്രീം പാര്‍ ലര്‍ കേസ് പി.കെ കുഞ്ഞാലിക്കുട്ടി പണം നല്‍കി അട്ടിമറിച്ചെന്ന കെ.എ റൗഫിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് വിഎസ് കേസന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്ന് കാണിച്ച് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി കേസ് എഴുതിതള്ളുകയായിരുന്നു.

English Summery
Should probe against ice cream parlor sabotage case, says VS

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.