Short Circuit | എസ്ബിഐ എടിഎമില്‍ ഷോര്‍ട് സര്‍ക്യൂട്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Feb 7, 2023, 15:16 IST
ADVERTISEMENT
മട്ടന്നൂര്‍: (www.kvartha.com) എസ്ബിഐ എടിഎമില്‍ (ATM) ഷോര്‍ട് സര്‍ക്യൂട് (Short circuit). മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡിന് പിറകിലുള്ള മലബാര്‍ പ്ലാസ വ്യാപാര സമുച്ചയത്തിലെ എസ്ബിഐ എടിഎമില്‍ നിന്നാണ് തിങ്കളാഴ്ച രാത്രി 8.45 മണിയോടെ ശക്തമായ രീതിയില്‍ പുക ഉയരുന്നത് സമീപത്തെ വ്യാപാരികളുടെ ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് വ്യാപാരികളും, ടൗണിലുണ്ടായിരുന്നവരും തീ പടര്‍ന്നേക്കാമെന്ന് കരുതി പുകപടലം ഒഴിവാക്കാന്‍ ശ്രമിച്ചതോടൊപ്പം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഉടന്‍ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. അഗ്നിരക്ഷാസേന സംഭവസ്ഥലത്തെ വൈദ്യുതി ബന്ധം വേര്‍പെടുത്തി.
Keywords: Mattannur, News, Kerala, Accident, Short circuit, SBI, ATM, Short circuit in SBI ATM.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

