തെരഞ്ഞെടുപ്പ് ചൂടിലേക്ക് പാര്‍ട്ടി ചിഹ്നം പതിച്ച മുണ്ടും ഷര്‍ട്ടും ചെരുപ്പും

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 10.04.2019) തെരഞ്ഞെടുപ്പ് പര്യടനവും പ്രചാരണ പ്രവര്‍ത്തനങ്ങളും വൈവിധ്യവത്കരിച്ച് ഓരോ മുന്നണിയും മുന്നേറുന്നതിനൊപ്പം വിപണിയും തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഇറങ്ങുകയാണ്. തെരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മുണ്ടും ഷര്‍ട്ടും, ചെരുപ്പുമാണ് ഇപ്പോള്‍ വിപണിയിലെ താരങ്ങള്‍ അരിവാള്‍ ചുറ്റിക നക്ഷത്രവും നെല്‍ക്കതിര്‍ അരിവാളും കരഭാഗത്ത് ആലേഖനം ചെയ്ത കൈത്തറി മുണ്ടുകള്‍ വിപണിയില്‍ സ്ഥാനം പിടിച്ചിരിക്കുക യാണ്.

മുണ്ടിന്റെ പടം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ ഡിമാന്റാണെന്നും തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വില്‍ക്കുന്ന വ്യാപാരികള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ ഉല്പാദിപ്പിക്കുന്ന മുണ്ടും ഷര്‍ട്ടും മലബാര്‍ മേഖലയിലാണ് ആദ്യമെത്തിയത്. അതുപോലെ തന്നെയാണ് ചെരിപ്പും താമരയും കൈപ്പത്തിയും അരിവാള്‍ ചുറ്റിക നക്ഷത്രവും പതിച്ച ചെരിപ്പുകള്‍ക്കും ആവശ്യക്കാരെറെയാണ്.

തെരഞ്ഞെടുപ്പ് ചൂടിലേക്ക് പാര്‍ട്ടി ചിഹ്നം പതിച്ച മുണ്ടും ഷര്‍ട്ടും ചെരുപ്പും

സ്ഥാനാര്‍ഥികള്‍ പ്രചാരണപരി പാടികളില്‍ പരസ്പരം മത്സരിച്ച് മുന്നേറുമ്പോള്‍ വിപണിയും അതിനൊത്ത് ചുവട് വെയ്ക്കുന്നത് പുത്തന്‍ പ്രവണതയാണ്. നാടും നഗരവും വ്യത്യാസമില്ലാതെ വസ്ത്രങ്ങളും ചെരിപ്പുകളും യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിക്കൊണ്ടിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ചൂടിലേക്ക് പാര്‍ട്ടി ചിഹ്നം പതിച്ച മുണ്ടും ഷര്‍ട്ടും ചെരുപ്പും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Shirt dhoti and chappals to stick party emblem in Alappuzha, Alappuzha, News, Kerala, Lok Sabha, Election, Trending, Politics.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia