അഞ്ചാം മന്ത്രി വിവാദം സാമുദായിക ശക്തികളെ അകറ്റി: ഷിബു ബേബി ജോണ്‍

 


ADVERTISEMENT

അഞ്ചാം മന്ത്രി വിവാദം സാമുദായിക ശക്തികളെ അകറ്റി: ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: അഞ്ചാം മന്ത്രി വിവാദം നെയ്യാറ്റിന്‍ കരയില്‍ സാമുദായിക ശക്തികളെ അകറ്റിയെന്ന്‌ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. നെയ്യാറ്റിന്‍ കരയിലെ വിജയം യുഡിഎഫിന്റെ ആധികാരിക വിജയം എന്ന്‌ പറയാന്‍ കഴിയില്ല. ഭൂരിപക്ഷം കുറഞ്ഞതിന്റെ കാരണം യുഡിഎഫ് ചര്‍ച്ച ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നെയ്യാറ്റിന്‍ കരയിലെ ഭൂരിപക്ഷം കുറഞ്ഞത് പാര്‍ട്ടി യോഗം വിളിച്ച് ചര്‍ച്ച നടത്തണമെന്ന ടി.എന്‍ പ്രതാപന്റെ ആവശ്യത്തിന്‌ തൊട്ടുപിന്നാലെയാണ്‌ ഷിബു ബേബി ജോണിന്റെ പ്രസ്താവന. നെയ്യാറ്റിന്‍ കരയില്‍ 6000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ശെല്‍ വരാജ് വിജയിച്ചത്.

സിപിഐഎം നേതാവും നെയ്യാറ്റിന്‍ കര എം.എല്‍.എയുമായ ആര്‍ ശെല്‍ വരാജ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചതോടെയാണ്‌ ഉപതിരഞ്ഞെടുപ്പിന്‌ കളമൊരുങ്ങിയത്. പിന്നീട് യുഡിഎഫില്‍ ചേര്‍ന്ന ശെല്‍ വരാജ് കൈപത്തി ചിഹ്നത്തില്‍ വീണ്ടും നെയ്യാറ്റിന്‍ കരയില്‍ നിന്നും മല്‍സരിച്ച് ജയിക്കുകയായിരുന്നു.

English Summery
Shibu Baby John alleges majority votes in Neyyattinkara
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia