Shashi Tharoor | തനിക്കെതിരെ ഉയരുന്ന വിഭാഗീയത ആരോപണങ്ങള്‍ വിഷമമുണ്ടാക്കുന്നതെന്ന് ശശി തരൂര്‍

 


തലശേരി: (www.kvartha.com) തനിക്കെതിരേ ഉയരുന്ന വിഭാഗീയ ആരോപണം വിഷമുണ്ടാക്കുന്നതാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. തലശേരി ബിഷപ്പ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറില്‍ വ്യത്യസ്ത പരിപാടികളിലാണ് താന്‍ പങ്കെടുത്തത്. അതില്‍ മതമേലധ്യക്ഷന്‍മാരെ സന്ദര്‍ശിക്കുന്നതും പൊവിഡന്‍സ് വിമണ്‍സ് കോളജ് സന്ദര്‍ശനവും മറ്റു സെമിനാറുകളുമടക്കമുണ്ട്. എല്ലാം പൊതുപരിപാടികളാണ്. ഇതില്‍ വിഭാഗീയതയുണ്ടാക്കുന്നത് ഏതാണെന്ന് എനിക്കറിയണം. 

വിഭാഗീയത ഔദ്യോഗികമായി നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. ആരാണ് വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നതെന്നു എല്ലാര്‍ക്കുമറിയാം. ഊതി വീര്‍പ്പിച്ച ബലൂണല്ല. ആരുടെ ബലൂണാണ് പൊട്ടുന്നതെന്നു നോക്കാം. ആരെയും അധിക്ഷേപിക്കുന്ന വ്യക്തിയല്ല. മലബാര്‍ ഭാഗത്തേക്കുള്ള ഈ സന്ദര്‍ശനം എം കെ രാഘവന്‍ എംപി ആവശ്യപ്പെട്ടതിനലാണ്. രണ്ട് കോണ്‍ഗ്രസ് എംപിമര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ ആര്‍ക്കാണ് വിഷമം. തന്നെ ആരെങ്കിലും ഭയക്കുന്നുണ്ടോയെന്നത് തനിക്കറിയണമെന്ന് തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Shashi Tharoor | തനിക്കെതിരെ ഉയരുന്ന വിഭാഗീയത ആരോപണങ്ങള്‍ വിഷമമുണ്ടാക്കുന്നതെന്ന് ശശി തരൂര്‍

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ശശിതരൂര്‍ എംപി തലശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിക്കാനെത്തിയത്. എം കെ രാഘവന്‍ എംപി, ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ്, യൂത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, നേതാക്കളായ ജയിംസണ്‍ തോമസ്, പിപി സദാനന്ദന്‍ അദ്ദേഹത്തോടൊപ്പമെത്തിയിരുന്നു. അതേസമയം ഒരു രാഷ്ട്രീയവും ചര്‍ച ചെയ്തിട്ടില്ലെന്നും സ്വാഭാവിക കൂടിക്കാഴ്ച മാത്രമുണ്ടായിരുന്നതെന്നു തലശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മാധ്യമങ്ങളോട് പ്രതികരിച്ചു.

Keywords:  Thalassery, News, Kerala, Shashi Taroor, Politics, Shashi Tharoor says that Allegations of sectarianism against him are troubling.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia